Time Pass

Friday, February 16, 2007

ആത്മഹത്യകളുണ്ടാകുന്നത്...

“കുടുംബം ആത്മഹത്യ ചെയ്തു...ഗൃഹനാഥനും ഭാര്യയും മകളും മകനും അടങ്ങുന്ന കുടുംബം കെട്ടിത്തൂങ്ങി മരിച്ചു.സാമ്പത്തിക ബാധ്യതയാവും കാരണമെന്നു സംശയിക്കുന്നു..” പത്ര വാര്‍ത്ത വായിച്ചു, പല്ലി കരയുന്ന ശബ്ദമുണ്ടാക്കി നിങ്ങള്‍ മറ്റു വാര്‍ത്തകളിലേക്കു കടന്നു പോയിരിക്കാം. പക്ഷെ എനിക്കതിനാവുന്നില്ല..ഞാനീ വാ‍ര്‍ത്തയില്‍ തന്നെ കുരുങ്ങി കിടക്കുകയാണ്. എന്തായിരിക്കാം അവര്‍ക്കു സംഭവിച്ചത്?
ഫ്ലാഷ് ബാക്ക്......
ഉറക്ക ഗുളിക രണ്ടെണ്ണം കഴിച്ച്, ഏസി ഓണാക്കി ഉറങ്ങാന്‍ കിടക്കുമ്പോഴാണ് ടെലിഫോണ്‍ ബെല്ലടിച്ചത്.
‘ശല്യം..!” പിറുപിറുത്തു കൊണ്ട് ഭാര്യ തിരിഞ്ഞു കിടന്നു.
ഞാന്‍ കൈയെത്തി ഫോണെടുത്തു.
‘ആരാ?”
‘സാര്‍..ഞാന്‍ ബാലചന്ദ്രനാണ്..പലിശയ്ക്കു..2 ലക്ഷം രൂപ കടം വാങ്ങിയിരുന്ന ബാലചന്ദ്രന്‍..തിരികെ തരേണ്ട തീയതി കഴിഞ്ഞ് അഞ്ചാറ് അവധിയും കഴിഞ്ഞൂന്നറിയാം...സര്‍..ഒരു തവണത്തേക്കു കൂടി ഒരവധി തരുമോ സര്‍..ഞാ‍ന്‍ കാലു പിടിക്കാം സര്‍..മകള്‍ക്കു സുഖമില്ല..അവളുടെ ഹാര്‍ട്ടിന്.....”
വിയര്‍ത്തു വിളറിയ, ചിലമ്പിച്ച, വിവശമായ ഒരു ശബ്ദമായിരുന്നു അത്.
നിദ്രയ്ക്കു ഭംഗം വന്ന ദേഷ്യവും നൂറ്റുക്ക് പത്ത് പലിശയ്ക്ക് കാശു കൊറ്റുത്തിട്ട് സമയത്തിനു തിരികെ തരാത്തവനോടുള്ള അമര്‍ഷവും എന്നില്‍ പതഞ്ഞു പൊങ്ങി.
“കാശിനാവശ്യം വന്നപ്പൊ.കാലു പിടിച്ച് .കെഞ്ചി കരഞ്ഞിട്ട് ഇപ്പോ..തെണ്ടിത്തരം കാണിക്കുന്നോടാ നായെ..“ഞാന്‍ അലറി.
“നാളെ രാവിലെ 11 മണിക്ക് ഞാനും എന്റെ ചുണക്കുട്ടമ്മാരും നിന്റെ വീട്ടിലെത്തും...മൊത്തം തുകയും നാളെ വരെയുള്ള പലിശയും കിട്ടിയില്ലെങ്കില്‍..നിന്റെ ശവം നിന്റെ വീട്ടില്‍ തന്നെ തൂങ്ങിയാടും..പിന്നെ ചില കലാപരിപാടികള്‍ക്കു ശേഷം നിന്റെ ഭാര്യേടെം മകടെം ആ കൊച്ചു പയ്യന്റെം ശരീരവും...”
രാവണനെ വെല്ലുന്ന ചിരി ചിരിച്ചു കൊണ്ട് ഞാന്‍ പറഞ്ഞു.
അപ്പുറത്ത്..അയാളുടെ കരച്ചില്‍ പോലെയെന്തോ കേട്ടെങ്കിലും ഞാ‍ന്‍ ഫോണ്‍ ഡിസ് കണക്റ്റ് ചെയ്തു.
രാവിലെ 11 മണി.
രണ്ടു ജീപ്പുകളിലായി ഞാനും എന്റെ സംഘവും ബാലചന്ദ്രന്റെ വീട്ടു പടിക്കലെത്തുമ്പോള്‍ പുറത്തെങ്ങും ആരുമില്ലായിരുന്നു.
ജിപ്പു സഡണ്‍ ബ്രേക്കിട്ടപ്പോള്‍ ഒന്നു കുലുങ്ങിയ ഓലപ്പുര അപ്പോള്‍ തന്നെ ഇടിഞ്ഞു വീണേക്കുമോ എന്നു ഞാന്‍ ഭയന്നു.
“ഇതിനാത്താണൊ..34 കാരി സുന്ദരി ഭാര്യെം 16 കാരി മകളേം ഇയാള് കാത്തു സൂക്ഷിക്കുന്നെ?’ഞാന്‍ പറഞ്ഞതു കേട്ട് ഗുണ്ടകള്‍ ഉറക്കെ ചിരിച്ചു.
“നമ്മടേന്നു കാശും വാങ്ങി വിഴുങ്ങീട്ട്..സുഖമായി കിടന്നുറങ്ങുവാ കള്ളന്‍...”
ഞാന്‍ മുന്‍ വശത്തെ പലക വാതിലില്‍ ശക്തിയായി തട്ടി.
മറ്റുല്ലവരെ വിലക്കിയിട്ട് അല്പം തുറന്ന വാതിലിലൂടെ, ഞാന്‍ പതിയെ അകത്തു കടന്നു.
ഒരിക്കലെ കണ്ടിട്ടുള്ളുവെങ്കിലും ബലചന്ദ്രന്റെ ഭാര്യെടെ എല്ലിച്ചതെങ്കിലും വടിവൊത്ത ശരീരം, ന്റെ ഭാര്യേടെ 4 ടണ്‍ എങ്കിലും വരുന്ന ഫാറ്റ് മൂടിയ ശരീരത്തേക്കാള്‍ ആകര്‍ഷകമായിരുന്നെന്നു ഞാന്‍ ഒര്‍ത്തു.
അകത്ത് ഇരുട്ടായിരുന്നു. മുന്നോട്ടു നടക്കവെ എന്തോ എന്റെ തോളില്‍ തട്ടി.
പതിയെ ഞാനതില്‍ തൊട്ടു.അതൊരു തണുത്തു മരവിച്ച കാല്പാദമായിരുന്നു...തുടര്‍ന്ന് അത്തരം വലുതും ചെറുതുമായ 7 മരവിച്ച കാല്‍പ്പാദങ്ങള്‍ കൂടി അന്തരീക്ഷത്തില്‍ ഞാന്‍ തൊട്ടു.
ഞാന്‍ പൊട്ടിപ്പൊളിഞ്ഞ ജനാലകളുടെ പാളി വലിച്ചു തുറന്നു. തിരിഞ്ഞു നോക്കിയ ഞാന്‍ കണ്ടു..
മച്ചില്‍ നിന്നും തൂങ്ങി നിന്നാടുന്ന നാലു ശരീരങ്ങള്‍..ഉമിനീരും രക്തവും വായില്‍ നിന്നൊലിപ്പിച്ച്, കണ്ണു തുറിച്ച് ബാലചന്ദ്രനും അവന്റെ ഭാര്യയും....അരികെ , കീറിയ പാവാടയും ബ്ലൌസുമണിഞ്ഞ് അവന്റെ മകള്‍..തൊട്ടടുത്ത്, അപ്പോഴും മുഖത്ത് പരിഭ്രമം മാറാതെ ഒരു ഏഴു വയസ്സുകാരന്‍ പയ്യന്‍....
കനമില്ലാത്ത മെലിഞ്ഞ ശരീരങ്ങള്‍ ജനാല തുറന്നപ്പോഴുണ്ടായ കാറ്റിലാടി.
മകളുടെ ഹൃദയ ശസ്ത്രക്രിയയ്ക്കായി കല്‍ പണി ചെയ്തുണ്ടാ‍ക്കിയ കാശെല്ലാം ചിലവാക്കിയ ക്ഷയരോഗിയായ ബാലചന്ദ്രന്‍...സ്വപ്നങ്ങളുടെ ഒരു കൊച്ചു ശേഖരവുമായി അയാളോടൊപ്പം ഇറങ്ങിത്തിരിച്ച ഭാര്യ....എല്ലാവിഷയങ്ങള്‍ക്കും ക്ലാസ്സില്‍ ഒന്നാമതായിരുന്ന, ഹൃദ്രോഗിയായിരുന്ന മകള്‍...കളിച്ചു നടക്കേണ്ട, കളിച്ചു പഠിക്കേണ്ട പ്രായക്കാരനായ മകന്‍.....
ഗുണ്ടകള്‍ അകത്തേക്കു കടക്കവെ..ഞാന്‍ പുറത്തേക്കിറങ്ങി.
“റാസ്ക്കല്‍...2 ലക്ഷം പോയി...”
ഗുണ്ടകള്‍ കേള്‍ക്കാനായി അതു പറയവെ കണ്ണില്‍ നിന്നും തെറിച്ചു പോയ ചൂടുള്ള എന്തോ തുള്ളി എന്തായിരുന്നുവെന്നു ഞാന്‍ ശ്രദ്ധിച്ചില്ല....

written on february 18th after reading the news in a news paper about a family committed suicide in kerala.

10 comments:

നന്ദു കാവാലം said...

എന്റെ ഏറ്റവും പുതിയ കഥ ഇവിടെ ജന്മമെടുക്കുന്നു. ഒരു വാര്‍ത്തയെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ കഥ സദയം വായിച്ചാലും...
നന്ദു കാവാലം

മനോജ് കുമാർ വട്ടക്കാട്ട് said...

അങ്ങിനൊരു 'തുള്ളി' അങ്ങേരുടെ കണ്ണില്‍ നിന്നും തെറിക്കാനുള്ള സാദ്ധ്യതയുണ്ടോ?

മഴത്തുള്ളി said...

അതെ, എനിക്കും മനസ്സിലാവാത്ത ഒരു കാര്യമാണല്ലോ മാഷേ ഇത്. ആ ‘തുള്ളി‘ ചിലപ്പോള്‍ “റാസ്ക്കല്‍...2 ലക്ഷം പോയി...” എന്നു പറഞ്ഞപ്പോള്‍ വായില്‍ നിന്നും തെറിച്ചതാകാന്‍ മതി ;)

Anonymous said...

അതു കണ്ണുനീര്‍ തന്നെയാവണം .ആവണം എന്നു ആശിക്കുകയെങ്കിലും വേണ്ടേ നമ്മള്‍.ആ രാസ്കല്‍ വിളിയും രണ്ടു ലക്ഷം പൊയതിണ്റ്റെ പ്രാക്കും ആ കണ്ണീര്‍ മറയ്ക്കാനായിരുന്നു എന്നു എഴുതുകയും ആവാം. ഏട്ടിലെങ്കിലും പശു മതിയാവോളം പുല്ലു തിന്നട്ടെ.

കരീം മാഷ്‌ said...

ശരിയാണു നന്ദൂ ആ തെറിച്ച തുള്ളി മാത്രം ആ വൃത്തികെട്ട വ്യക്തിത്വത്തിനു ചേരില്ല.

Anonymous said...

ദൈവത്തിന്റെ കോടതിയില്‍ എല്ലാ സമസ്യകള്‍ക്കും ഉത്തരമുണ്ട്. മറ്റൊന്നും പറയാനില്ല. :(

നന്ദു കാവാലം said...

ചങ്ങാതിമാര്‍ പറഞ്ഞതു പോലെ ആ ദുഷ്ടനെ കൊണ്ടു കണ്ണൂനീര്‍ വീഴ്ത്തിക്കണൊ എന്നു ഞാന്‍ ഒന്നു പകച്ചതാണ്. പക്ഷേ..അങ്ങിനെയെങ്കിലും ദുഷ്ടന്മാര്‍ക്കു മാനസാന്തരം വന്നു എന്നു വൃഥാ വിശ്വസിക്കാനെങ്കിലും നമുക്കു കഴിയണ്ടെ?അതാ അത്തരത്തിലൊരു വിട്ടു വീഴ്ച ചെയ്തു കൊടുത്തെ...

SP said...
This comment has been removed by the author.
SP said...

The possibility of such a rogue shedding a tear is very far fetched a dream my friend....I think you have seen world far better, to not know this!!!!!!Hope is the key to a better future. I know but in this I choose not to abide by it......!!!!!

കുറുമാന്‍ said...

ആയാളുടെ കണ്ണില്‍ നിന്ന് വന്നില്ലെങ്കിലും, എന്റെ കണ്ണില്‍ എന്തോ ഉരുണ്ട് കൂടി, കാഴ്ചക്കൊരു മങ്ങല്‍.