Time Pass

Friday, February 2, 2007

പുതിയ കവിതകള്‍

പിള്ളയും കള്ളവും
പിള്ള മനസ്സില്‍ കള്ളമില്ലെന്നൊരു
പിള്ള പറഞ്ഞു.
കള്ള മനസ്സില്‍ പിള്ളയില്ലെന്നങ്ങു
ഞാനും പറഞ്ഞു.

മൂര്‍ദ്ധന്യം
വളഞ്ഞു പുളഞ്ഞു..
കെട്ടി പുണര്‍ന്ന്‍
വിയര്‍ത്തൊലിച്ചു..
ശീല്‍ക്കാരമുയര്‍ത്തി
കരഞ്ഞും ചിരിച്ചും..
ആലിംഗനത്തിലമര്‍ന്ന്
ഉശ്ച്വസിച്ചു നിശ്വസിച്ച്..
തളര്‍ന്നു..കണ്ണടച്ച്
“മതി മതി..വൃത്തികേട്...!
മൂക്കത്തു വിരല്‍ ചേര്‍ത്തവള്‍
പുളഞ്ഞു

‘മലയോരപാതയിലൂടെ..
മഴയത്തുള്ള യാത്രയെ
ക്കുറിച്ചാ ഞാന്‍ പറഞ്ഞെ..“
ഞാന്‍ ആശ്ചര്യം കൂറി..
“ഉവ്വ ഉവ്വ...“
അവള്‍ടെ കവിള്‍ തുടുത്തു..
“എങ്കില്‍..മലയോരത്തു കൂടി
മഴയത്തു ഒരു യാത്ര പോയാലൊ?“
ഇപ്പോള്‍ എനിക്കാണു നാണo വന്നത്..

(ദുബായില്‍ ഇന്നലെ പെയ്ത മഴ എന്നെ കൊണ്ട് എഴുതിച്ചത്.)
FEBRUARY 3 , 2007

10 comments:

Unknown said...

'പിള്ള മനസ്സില്‍ കള്ളമില്ലെന്നൊരു
പിള്ള പറഞ്ഞു.
കള്ള മനസ്സില്‍ പിള്ളയില്ലെന്നങ്ങു
ഞാനും പറഞ്ഞു.'

നന്ദുപ്പിള്ളേ നന്നായിട്ടുണ്ട് :)

തെങ്ങിന്റെ മണ്ഡല്‍കമ്മീഷന്‍ ബാധ മാറിയിട്ടില്ലാത്തതിനാല്‍ മണ്ഡരി പിടിച്ചൊരു തേങ്ങയുണ്ട് അതുടച്ചേക്കാം
ഠേ..

സു | Su said...

രണ്ട് കവിതയും നന്നായിട്ടുണ്ട്.

ഇന്നലെ മഴ പെയ്തോ ദുബായിയില്‍?

അഡ്വ.സക്കീന said...

ഇന്നലെ ശ്ശി നല്ല ഒരു മഴ പെയ്തു എന്നുള്ളത് സത്യം തന്നെ. പക്ഷേ ഇത്രയൊക്കെ അതിനിടയ്ക്ക് സംഭവിച്ചൂന്നുള്ളത്
ഇപ്പഴാ അറിഞ്ഞെ.

സഞ്ചാരി said...

ഇന്നലെ പെയ്ത മഴയക്കു നന്ദി ഒരു കവിതയ്ണ്ടായല്ലൊ അബുദാബിയിലും മഴയുണ്ടായിരുന്നു.
തുലാവര്‍ഷ മേഘമൊരു പുണ്യതീര്‍ത്ഥം
തുലസിപൂ കുന്നൊരു വര്‍ണചിത്രം
ഓര്‍മയിലെത്തി.

Anonymous said...

രണ്ടു കവിതയും നന്നായിട്ടുണ്ട്‌ നന്ദൂ...രണ്ടാമത്തേത്‌ കൂടുതല്‍ ഇഷ്ടമായി.

Unknown said...

ആദ്യത്തേത് കവിത ആയൊ?
എന്തായാലും രണ്ടാമത്തേത് ഇഷ്ടമായി.
ഒന്നൂടെ നന്നാക്കാമായിരുന്നു.
എങ്കിലും ഇരിക്കട്ടെ അഭിനന്ദനങ്ങള്‍
സ്നേഹത്തോടെ
രാജു

വേണു venu said...

കവിത ഇഷ്ടമായി നന്ദു.

Visala Manaskan said...

കവിത രണ്ടാമനെ തന്നെയാണെനിക്ക് കൂടുതല്‍ ഇഷ്ടമായത്!

:) ആശംസകള്‍ പുലി.

Unknown said...

രണ്ടാമത്തെ കവിത വളരെ നന്നായിരിക്കുന്നു. ഇഷ്ടമായി. നന്ദുവേട്ടാ ഖൊട്ഗൈ! :-)

കുറുമാന്‍ said...

ഇന്നാ കണ്ടത് രണ്ട് കവിതകളും. നന്നായിരിക്കുന്നു. ഇടക്കിടക്ക് ഇവിടെ മഴപെയ്താല്‍ കുറച്ച് കവിത വായിക്കാമായിരുന്നു