Time Pass

Thursday, December 3, 2009

നുള്ള്: റൌണ്ട് എബൌട്ട്

നുള്ള്: റൌണ്ട് എബൌട്ട്

റൌണ്ട് എബൌട്ട്

ചാരു കസാലയില്‍ നീണ്ടു നിവര്‍ന്നിരുന്നു
കൈയ്യിലിഷ്ട പുസ്തകം കണ്‍ തുറന്നു
മാവിന്റെ തണലിലൊരു മധ്യാഹ്നം...
തണുപ്പു പടര്‍ന്നൊരു കാറ്റ്...
തഴുകിയെന്തോ പകര്‍ന്നു കടന്നു പോയി...
ആകാശത്തൊരു മൂലയില്‍ നിന്നും
കടന്നു വന്ന മേഘക്കൂട്ടം..
അതില്‍ നിന്നും അധികപ്പറ്റായ മഴത്തുള്ളി
പൊക്കിളിനരികത്തു വന്നിരുന്നു..
ചിക്കി ചികഞ്ഞു നടന്ന പിടക്കോഴി
കുട്ടികളെ കൂട്ടി തുറന്ന ജയിലിലേക്കു പോയി...
അകലെ മഴയേ വരബേല്‍ക്കുന്ന പള്ളിക്കൂടക്കുട്ടികള്‍...
പുറകിലടുക്കളയില്‍ നിന്നും
ഓട്ടട വേകുന്ന നൊമ്പരം...
പെട്ടെന്നുലഞ്ഞ വിമാനത്തില്‍
ഞാന്‍ ഞെട്ടി ഉണര്‍ന്നു...
ഓ.....ദുബായ് വിമാനത്താവളം എത്തിയിരിക്കുന്നു...
ഒരു വെക്കേഷന്റെ കൂടി അവസാനം....
മറക്കാനൊരു വര്‍ഷം കൂടി കടന്നു വന്നിരിക്കുന്നു...

Saturday, August 15, 2009

RAIN’S SECOND COMING

See who’s coming? The Rain; I welcome thee.

I reckoned you’ll never come.

Looks like I am repossessing one of those,

I feared was lost for ever.

This coming, we have to turn into an excitement.

Last time, didn’t you depart on a sour note?

Neither did you shower the entire bounty that you had brought with.

Thought you are disappointed with me;

Even for that, am I not the only one left with you?

If I make a mistake, you are the one to pardon me.

Don’t you know by now the fact that I have not learned yet to pardon.

You ought to have known that, for I have been doing this to you for ages.

Is it my fault that I presumed you are fully familiar with me by now?

The cool breeze is blowing from the valleys;

Oh, they have already known about your advent.

When the grey clouds embrace one another,

First the temperate warmth, followed by the smell of dampness.

With the first drop of you falling, the arid rocks get into a frenzy.

The earthworms and leeches hitherto dormant in their escape,

wake up to embrace the succulent earth.

Oh, rain, you are unique with your entire prowess,

We realize, OUR SCIENCE hasn’t got anything as yet to take your place.

With the contentment of you being here, the chill that makes my hair stand,

I can feel the presence of her; shall I dissolve my ecstasy in you,

And let her set free the labour of my agony.

Wednesday, June 17, 2009

കവിത പോലെ എന്തോ ചിലത്

പുസ്തകം തുറക്കുമ്പോള്‍
മുഖം നീട്ടി മൈല്പീലി
എന്നോടപേക്ഷിച്ചു
“പീഡനമരുതേ”
രണ്ട്
മുഖമില്ലാത്തവര്‍ക്കായൊരു
മുഖാമുഖം നടത്തിയതില്‍
മുഖ്യനായിരുന്നൊരു
മുഖചിത്രമായി ഞാന്‍

Tuesday, June 16, 2009

കാല - AVASTHHA

ചോരുന്ന കാലവും
മാറുന്നൊരവസ്ഥയും
തേങ്ങുന്ന പ്രക്രുതിയും
ഏങ്ങുന്ന പച്ചപ്പും
വാളോങ്ങും മിന്നലും
തോരാത്ത കണ്ണീരും
കുതിരുന്ന ഭൂമിയും
വരളുന്ന കിനാക്കളും
പൊള്ളുന്ന സൂര്യനും
പൊള്ളയാം സ്നേഹവും
കാണുമ്പോള്‍
പേടി തോന്നിയാല്‍
പേടിക്കോടീക്കേറുവാന്‍ പോലും
കാടും ഇല്ലാതായില്ലേ?

Monday, June 15, 2009

ലോകമെങ്ങും ഇതുത്സവ കാലം

വെടിയേറ്റവനും വെടി വച്ചവനും

വിശ്രമിക്കുമൊരേമണ്ണില്‍

ലോകമെങ്ങുമിതുത്സവ കാലം

വെടിയേറ്റ മനസ്സുമായ്

മനസ്സുള്ളോര്‍ കഴിയുമ്പോള്‍

ലോകമെങ്ങുമൊരുത്സവ മേളം

സെപ്തംബര്‍ ഒന്ന് സുപ്രഭാതം

നോണ്‍ അലൈന്മെണ്ട് ദിനം

ഏരിയല്‍ ഷാരോണ്‍ ഉല്‍ഘാടകന്‍

ബുഷ് പ്രമുഖ ശ്രോതാവ്

ഒക്ടോബര്‍ രണ്ടു പകലന്തിയോളം

കിളയ്ക്കലുദ്ഘാടനം

ആഴത്തില്‍ കിളയ്ക്കുമ്പോള്‍

ശവങ്ങളുടെ പ്രാ‍ക്കുകള്‍

നവംബര്‍ പതിനാല് കേരള പിറവിയില്‍

ആത്മഹത്യാ മഹോത്സവം

ചത്തു പോയൊരാത്മാവ് മുഖ്യാതിഥി.

ഡിസംബര്‍ ഇരുപത് മതേതര സമ്മേളനം, മഹാ സംഗമം

ജാതിക്കോമരങ്ങള്‍ ക്ഷണിതാക്കള്‍

ജനുവരി ഒന്ന് നട്ടുച്ച

ലോക സമാധാനത്തിനായുള്ള ജനറല്‍ ബോഡി

മനസ്സാക്ഷി പട്ടു പോയവര്‍ക്കും പിന്നെ

ചത്ത് പോയ ശിശുക്കള്‍ക്കും ക്ഷണം

ഫെബ്രുവരി അഞ്ചിന് പെരിസ്ത്രോയിക്ക ദിനം

ലോക തൊഴിലാളി സമ്മേളനം

ഹര്‍ത്താ‍ല്‍ ക്ലാസ്സുകള്‍, പ0ന ശിബിരം

തണ്ടുള്ളവര്‍ക്കു സ്വാഗതം

മാര്‍ച്ച് നാല് വെളുപ്പിന്

സാമ്രാജ്യത്വ തകര്‍ച്ചയുടെ പകര്‍ച്ചാ ദിനം

ഗ്ലോബല്‍ വാമിങ്ങുകള്‍, പിന്നെ മ്രുഷ്ടാന്നം

ഏപ്രില്‍ പതിനേഴ് രാവിലെ മുതല്‍

ജനീവ കണ്വെന്‍ഷന്‍ സെന്‍ റ്ററില്‍

ജനനേന്ദ്രിയ പ്രദര്‍ശന മത്സരം

നഗരത്തെ മേയുന്ന മേയര്‍ നപുംസകന്‍

ക്രിയാത്മകോല്‍ഘാടകന്‍

ലിംഗഭേദമില്ലാത്തവര്‍ക്കു ക്ഷണം

മെയ് ഒന്നു മുതല്‍ ഒരാഴ്ച്ച ടീവിയില്‍

പേറ്റു നോവിന്‍ പ്രദര്‍ശനം, പ്രേക്ഷണം

മുലപ്പാലിന്‍ വിഷത്തേ പറ്റി സിമ്പോസിയം സംവാദം

ജൂണ്‍ മൂന്ന് മൊബൈല്‍ ഫോണ്‍ കണ്ടെത്തിയ ദിനം

സ്കൂള്‍ കുഞ്ഞുങ്ങളുടെ നീല ചിത്ര പ്രദര്‍ശന മത്സരം

കാറിനു പുറകിലിരുട്ടില്‍ മക്കളെ പീഡിപ്പിക്കലുകള്‍

പേരക്ക കാട്ടി കുരുന്നിനെ വധിക്കല്‍ പരീക്ഷണങ്ങള്‍

ജൂലായ് എട്ട് പാലസ്തീന്‍ ധന സഹായ ദിനം

ബംഗ്ലാദേശിനു ബസ്സുകള്‍, പാകിസ്താനു നിറയുണ്ടകള്‍

മദാമ്മയുടെ കാല്‍ കഴുകും വിഡ്ഡിയായ്

ബുദ്ധി രാക്ഷസര്‍ രമിക്കുന്ന ദിനം

നാളെ ആഗസ്റ്റ് പത്തു രാത്രി ഏഴിനു സ്റ്റാര്‍ ഹോട്ടലില്‍

ലോക രതി മഹോത്സവം

ക്ലിന്ടണ്‍ , മുന്‍ കേരള മന്ത്രിമാരില്‍ ചിലര്‍

കവയത്രികള്‍, പ്രൊഫസ്സര്‍മാര്‍ക്കു മുന്നില്‍ മേനി പ്രദര്‍ശ്ശനം

ഫുട്പാത്തില്‍ പട്ടിണിയാല്‍ വയര്‍

മെലിയിച്ചോര്‍ക്കും സ്വാഗതം

മുഖമെത്രയെന്നു തിട്ടമില്ലാ മതമേധാവികള്‍

പ്രായോഗികോല്‍ഘാടകന്‍

ലോകമെങ്ങും ഉത്സവ കാലം

ലോകമെങ്ങുമിതുത്സവ കാലം

ചത്ത ശവങ്ങള്‍ക്കു പിറു പിറുക്കാന്‍

ലോകമെങ്ങും ഉത്സവകാലം