Time Pass

Thursday, March 1, 2007

മെട്രോ

മീറ്റിങ്ങുകള്‍ ..സെമിനാറുകള്‍..ഡിസ്കഷനുകള്‍...പാര്‍ട്ടികള്‍..തിരക്കില്‍ നിന്നും തിരക്കിലേക്ക്...
നിന്നു തിരിയാന്‍ സമയമില്ല..എത്ര ലക്ഷമാണ് ബാങ്കിലേക്കൊഴുകുന്നതെന്നു നോക്കാന്‍ പോലും സമയമില്ല...
ഹോ..മറ്റൊരു ദിവസത്തിന്റെ അവസാനമെത്തിയതില്‍ ആശ്വസിച്ചു, നെടുവീര്‍പ്പിട്ട് ഞാന്‍ കാറില്‍ കയറി സ്റ്റാര്‍ട്ടു ചെയ്ത് എ സി ഓണ്‍ ചെയ്ത് അല്‍പ്പനേരമിരുന്നു.
നേരെ ക്ലബ്ബില്‍ പോയി രണ്ടു ലാര്‍ജ്ജടിച്ച് ഫ്ലാറ്റില്‍ ചെന്ന് പോപ്പി മോനെയും ശൂശുമോളെയും ഓമനിച്ചെന്നു വരുത്തി ചൂടു വെള്ളം നിറച്ച ടബ്ബില്‍ അല്‍പ്പം കിടക്കണം...ഞാന്‍ തീരുമാനിച്ചു.
നഗര വീഥിയിലും തിരക്ക്...അവിടെയും ഇവിടെയും ചറ പറാന്നു നീങ്ങുന്ന ജനങ്ങള്‍...
എന്നെപ്പോലെ തിരക്കുള്ള വി ഐ പി കള്‍ക്കു തടസ്സമായി റോഡു മുറിച്ചു കടക്കുന്ന, ചിരിക്കുന്ന, കരയുന്ന, പൊതു ജനം...എനിക്കറപ്പു തോന്നി..
പ്രഥാന വീഥിയില്‍ നിന്നും ചെറിയൊരു എളുപ്പ വഴിയിലേക്കു കയറുമ്പോള്‍ പതിയെ റോഡു മുറിച്ചു കടക്കുന്ന ഒരു മെലിഞ്ഞ മദ്ധ്യ വയസ്കനെ ഞാന്‍ കണ്ടു.
ഓരോന്നാലോചിച്ച് പരിസര ബോധമില്ലാതെ നടക്കുന്ന ഇവരേയൊക്കെ എന്തു ചെയ്യുമെന്നാലോചിച്ച് കാര്‍ മുന്നോട്ടെടുക്കുമ്പോഴാണ് അയാളുടെ മുഖം കണ്ടു നല്ല പരിചയം ഉണ്ടല്ലോ എന്ന് ഞാന്‍ ഓര്‍ത്തത്.
കാര്‍ അല്പം മുന്നോട്ട് പോയിരുന്നു.
കഴിഞ്ഞ വര്‍ഷം ഓഫീസ്സില്‍ നിന്നു റിട്ടയര്‍ ചെയ്തു പോയ അലിയാണോ? അതൊ ഡ്രൈവര്‍ കുട്ടന്‍പിള്ളയുടെ പിതാവാണൊ? ആര്‍ക്കറിയാം...? ഞാന്‍ കാര്‍ വീണ്ടും മുമ്പോട്ടെടുക്കുവാനാഞ്ഞു.
എന്തോ ഒരു സംശയ നിവാരണം വരുത്തല്‍ അനിവാര്യമാണെന്നു തീരുമാനിച്ച ഞാന്‍ കാര്‍ നിര്‍ത്തി.
കൈയ്യിലൊരു മുഷിഞ്ഞ പ്ലാസ്റ്റിക് ബാഗുമായി പതിയെ നടന്നു വരുന്ന മെലിഞ്ഞുണങ്ങിയ ആ മനുഷ്യന്റെ മുഖത്തു നോക്കി ഞാന്‍ വിളിച്ചു....
“എക്സ് ക്യൂസ് മി...താങ്കളെ എവിടെയോ കണ്ടു മറന്ന പോലെ..ആരാണ്..താങ്കള്‍..?”
“ഓര്‍ക്കാന്‍ വഴിയില്ല ..” ഞരമ്പുകളും വിയര്‍പ്പുചാലുകളും ഇടകലര്‍ന്ന മുഖത്തെ തീക്ഷ്ണമായ രണ്ടു കണ്ണുകളാല്‍ എന്നെ നോക്കി അയാള്‍ പറഞ്ഞു....
“ഞാന്‍...ഞാന്‍ നിന്റെ..പിതാവാണ്...”

8 comments:

നന്ദു കാവാലം said...
This comment has been removed by the author.
ബിന്ദു said...

കൊള്ളാം. ചെറുതെങ്കിലും ചിന്തിപ്പിക്കുന്നത്‌. :)

പ്രിയംവദ-priyamvada said...

ഇപ്പോ ഇത്രയും ആയിട്ടില്ല ..നന്ദു..ആവുമായിരിക്കും..
qw_er_ty

നന്ദു കാവാലം said...

എന്താ എന്റെ പുതിയ കഥ ആരും വായിച്ചില്ലെ? ഒന്നു വായിക്കൂന്നെ..മോഹന്‍ ലാല്‍ ഭാഷയില്‍ പറഞ്ഞാല്‍ ..”നിങ്ങളില്ലാതെ എനിക്കെന്തെഴുത്ത്?”
നന്ദു കാവാലം

മഴത്തുള്ളി said...

ഇതിത്തിരി കടന്നു പോയി. സ്വന്തം പിതാവിനെ അറിയില്ലെന്നു വച്ചാല്‍ :)

ചിലപ്പോള്‍ ക്ലബ്ബിലെ ലാര്‍ജ്ജിന്റെ കിക്കു മാറിക്കാണില്ല ;)എന്നാലും കഥ എനിക്കു വളരെ ഇഷ്ടപ്പെട്ടു.

Madhavikutty said...

നന്ദു,ഈ ആശങ്ക എനിക്കുമുണ്ടായിരുന്നു(ഇപ്പോഴുമുണ്ട്).പക്ഷെ പഴയ കാലം തിരിച്ചുവരുമെന്നു പ്രതീക്ഷിക്കൂ.നമ്മളൊക്കെ ചിലപ്പോല്‍ ആവശ്യമില്ലതെയും ഭയക്കുന്നുണ്ടാകും!(ഒരിക്കല്‍ കൈതപ്രം സാറുമായുള്ള ഒരു സംസാരത്തില്‍ ഇതു ഞാന്‍ സൂചിപ്പിച്ചപ്പോള്‍ വളരെ ആത്മവിശ്വാസത്തോടെ അദ്ദേഹം പറഞു,ഇതു ചാക്രികമാണു.മനുഷ്യബന്ധങ്ങള്‍ക്കു നമ്മള്‍ പറയുന്ന്തിലുമധികം വിലവരുന്ന കാലം വിദൂരത്തല്ല എന്നു.അറിയാതെ ഒരു ആശ്വാസം തോന്നി.അധികം ആറ്ക്കുമില്ലാത്ത ഒരു പ്രതീക്ഷയാണതു.അത്ര വിശ്വാസവുമില്ല.അറിയാം)
എന്നാ‍ലും ഇതുപോല്‍ എഴുതുന്നതു കൂടുതല്‍ ചിന്തിപ്പിക്കും.അതും ഒരു ധര്‍മമാണല്ലൊ.നല്ലതു.

Navi said...

ഇത് ഇത്തിരി കടന്നുപോയൊ നന്ദുവേട്ടാ... ചിലപ്പോ ഭാവിയില്‍ ഇങനെയൊക്കെ നടക്കുമായിരിക്കും...

SP said...

Extremely apt about the life that we all are leading!!! Sad....we would like to deny it ..nevertheless...its there for all of us to see...the naked face of reality.Busy trying to achieve targets, higher salaries, bigger houses and costlier cars...we know not what we are loosing....!!! Small little joys like the smile of our children when they score an 'A' in their exams...the glow on a parents face when they meet us after a long break!!! Alas...we realise it too late that all the money in the world cant get us the peace we experience being with our parents who slogged their whole lives to ensure we are, what we are today...and also the pain we will go through when our kids dismiss us a noisy,interfering nuisance:(