Time Pass

Thursday, January 4, 2007

സദ്ദാം....മാപ്പ്

വലിയൊരു കത്തിയാല്‍ ബുഷിന്റെ ചിത്രത്തില്‍
വടുക്കള്‍ വീഴ്ത്തുന്ന പയ്യന്‍
ഒരു നിമിഷത്തിന്റെ വലിയൊരു നടുക്കത്തില്‍
ഞാനെന്ന ധാര്‍ഷ്ട്യം അവനോട് ചോദിച്ചു
പയ്യാ നിനക്കെന്താ മുഴുത്ത ഭ്രാന്താണോ?
കണ്ണീര്‍ ഉണങ്ങാത്ത കവിളില്‍, നിരാശയില്‍
സദ്ദാമിന്‍ അവസാ‍ന പുഞ്ചിരി തെളിയിച്ച്
തീക്ഷ്ണ നയനങ്ങളാല്‍ അവനെന്നെ നോക്കി
ബുഷിനോ എനിക്കോ ഭ്രാന്തെന്നറിയാത്ത സുഹൃത്തേ
നിനക്കാണ്, നിങ്ങള്‍ക്കാണ് അഹമെന്ന ഭ്രാന്ത്.

16 comments:

Visala Manaskan said...

അങ്ങിനെ നന്ദുവേട്ടനും ബൂലോഗത്തേക്ക്..!!

നമ്മള്‍ മലയാളികളുടെ അഭിമാനമായ, അന്തരിച്ച ഡോ. അയ്യപ്പ പണിക്കരുടെ അനന്തിരവനും, പ്രവാസികള്‍ക്ക് (നാടുകടത്തപ്പെട്ടവരല്ല!) സുപരിചിതനും, എഷ്യാനെറ്റ് റേഡിയോയിലെ ഒരു മിന്നും പുലിയുമായ നന്ദു കാവാലവും അങ്ങിനെ മലയാള ബൂലോഗത്തിന്റെ സ്‌നേഹത്തിലേക്ക്...


സ്വാഗതം നന്ദുവേട്ടാ.. സ്വാഗതം.

(ഏഷ്യാനെറ്റിന്റെ ദുബായ് ഓഫീസിലിരുന്ന് ബ്ലോഗുക എന്ന അസുലഭസുന്ദരസുരഭില അവസ്ഥയിലിരിക്കുമ്പോള്‍ എനിക്ക് എന്തരൊക്കെയോ തോന്നുന്നു... സന്തോഷം കൊണ്ട് ഡപ്പാങ്കുത്തടിക്കുന്ന മന‌സോടെ, ബൂലോഗത്തിന് വേണ്ടി.. വിശാല മനസ്കന്‍)

sami said...

ആദ്യത്തെ ഓ:ടോ: ഞാന്‍ ചോദിക്കട്ടെ...
വിശാലേട്ടാ....’നുള്ള്’ കിട്ടിയോ?
by the way, nanduchettaa most welcome...

Unknown said...

നന്ദുവേട്ടാ,
സ്വാഗതം!

ഒടുവില്‍... മലയാളത്തില്‍ എഴുതിയ ഒരു പോസ്റ്റ്. ബൂലോഗത്ത് കണ്ടതില്‍ വളരെ സന്തോഷം. ഓര്‍ക്കൂട്ടില്‍ ഇനിയും കാണാം. :-)

തമനു said...

പുലികള്‍ക്ക്‌ ബൂലോകത്തിറങ്ങാന്‍ സ്വാഗതത്തിന്റെ ആവശ്യമില്ലെങ്കിലും... നന്ദുവേട്ടാ ... എന്റെ എളിയ സ്വാഗതം, സ്വാഗതം, സ്വാഗതം.

"അരുമകളെ അടിമകളെ ആടുകളെ മാടുകളെ
അറുകൊലയറുക്കാത്ത നാടെവിടെ മക്കളേ"

എന്നു ചോദിച്ച ആ കവി കുടുംബത്തില്‍ നിന്നും വന്ന ഈ കവിക്കും ഈ ശക്തമായ കവിതയ്ക്കും ആശംസകള്‍

Mubarak Merchant said...

ഉജ്ജ്വലമായ എഴുത്ത്.
അഭിവാദ്യങ്ങള്‍.

കുറുമാന്‍ said...

നന്ദുവേട്ടാ, ബൂലോകത്തിലേക്ക് സ്വാഗതം

Devadas V.M. said...

നന്നായിരിക്കുന്നു. രോഷാകുലനായ ബാലന്‍ എന്ന സിംബല്‍ നന്നായി ഉപയോഗിച്ചിരിക്കുന്നു.

എല്ലാ ബൂലോഗരും സദാമിനേയും,ബുഷ്‌മ്മാനേയും അഘോഴിക്കുന്നു.

വല്യമ്മായി said...

നമ്മളിപ്പൊഴേ വീട്ടുകാര്‍,എന്നാലും എന്റെ വകയും സ്വാഗതം

വേണു venu said...

ചിത്രത്തില്‍ വടുക്കള്‍ വീഴ്ത്തുന്ന പയ്യന്‍, ചോദ്യം ചോദിച്ച ആളിനു് ഒരു നല്ല നുള്ളു കൊടുത്തിരിക്കുന്നു.
ബൂലോകത്തേയ്ക്കു് സ്വാഗതം.

ഇളംതെന്നല്‍.... said...

നന്ദുവേട്ടാ...സ്വാഗതം...
സമീ... നുള്ള് വേണേല്‍ ഞാന്‍ തരാം.. പിന്നെ വേദനയായിന്ന് പറയരുത്....(ബുക്ക് എന്റെ കയ്യില്‍ ഉണ്ട്)...

mydailypassiveincome said...

നന്ദുവേട്ടാ, സ്വാഗതം :)

നന്നായിരിക്കുന്നു ബൂലോഗത്തിലെ ആദ്യ മലയാളം പോസ്റ്റ്.

എനിക്ക് നുള്ള് കിട്ടിയില്ല. ആരാ എനിക്കൊരു നുള്ള് തരുന്നത് ;)

പട്ടേരി l Patteri said...

സ്വാഗതം ...
(പറയേണ്ടതെല്ലാം മുന്നെ വന്നവര്‍ പറഞ്ഞു...എന്നാലും ഞമ്മക്കു ബഹുത്ത് സന്തോഷം ആയിട്ടാ...സ്വാഗമം )
(ഹൊ അവസാനം മുഹൂര്‍ത്തമായല്ലെ... സ്പീ കിങ്ങിന്. :)
qw_er_ty

നന്ദു കാവാലം said...

വായനയെ ഇത്ര വിശാലമനസ്കതയോടെ കാണുന്ന , നല്ലതു പറയാനുള്ള മനസ്സുള്ള നിങ്ങള്‍ക്ക് മുന്നില്‍ കണ്ണുകളില്‍ നിറയുന്ന പുഞ്ചിരിയോടെ, പുഞ്ചിരിയിലലിയുന്ന കണ്ണു നീരോടെ, നന്ദു...

വിന്‍സ് said...

സദ്ദാം ആരുവാ മച്ചാന്റെ ‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌------ നോ ഇത്ര വിഷമിക്കാന്‍???

Kiranz..!! said...

സ്വാഗതം മാഷേ ,നല്ല ചിന്തയോടെ തന്നെയുള്ള തുടക്കം..!

മുസ്തഫ|musthapha said...

നന്ദുജീ,

ബൂലോഗത്തിലേക്ക് ഹാര്‍ദ്ദവമായ സ്വാഗതം :)

പടത്തില്‍ വടുക്കള്‍ വീഴ്ത്തുന്ന പയ്യനുമായുള്ള വരവ് തന്നെ ഉജ്ജ്വലം - വളരെ നല്ല വരികള്‍.