Time Pass

Tuesday, September 18, 2007

നാളെ

ഇന്നലെ ഞാനൊരു വര വരച്ചു
വെറുമൊരു നിമിഷത്തിന്‍ അക്ഷര പകുതിയില്‍
ഇന്നലെത്തന്നെ അതു മായ്ച്ചു കളഞ്ഞു
ഇന്നു നീയൊരു വര വരച്ചു
ഇന്നലെയ്ക്കും നാളെയ്ക്കും ഇടയില്‍ പിറന്നൊരു
ഇന്നിന്റെ വരയെ ഞാന്‍ തൂത്തു കളഞ്ഞു
നാളെയൊരു വരയായി പടരാന്‍ തോന്നുമ്പോള്‍
നല്ലൊരു വരയാകാന്‍ ഞാനില്ല നീയില്ല
നന്മ പകര്‍ന്നൊരു ഇന്നിനേം ഇന്നലേം
നിര്‍ലജ്ജം നി‍ഷ്കരുണം മായ്ച്ചവരല്ലെ നാം?

5 comments:

സഹയാത്രികന്‍ said...

നല്ല ആശയം... നന്നായിരിക്കണൂ
:)

സുല്‍ |Sul said...

സുന്ദരം.

wordveri : jbjxiamg
ഒഴിവാക്കിക്കൂടെ :)

-സുല്‍

മയൂര said...

നന്നായിട്ടുണ്ട്..:)

ഓഫ് ടോപ്പിക്ക്:-
സുല്‍ പറഞ്ഞത് പോലെ Word Verification മാറ്റിയാല്‍ നന്നായിരുന്നു(കമന്റ് ഇടുന്നവര്‍ക്ക്):)

കാടോടിക്കാറ്റ്‌ said...

നന്ദൂ, നല്ല ആശയം. ഒന്നു കൂടി മിനുക്കാമായിരുന്നു. എന്തൊ ഇത്തിരി കുറവുകള്‍.

പിന്നെ, താളം മുറിയാതിരുന്നാല്‍ ചൊല്ലാനും സുഖം,

for eg. last line..
നിര്‍ലജ്ജം മായ്ച്ചവരല്ലയോ നാം...
എന്നാക്കി മാറ്റും പോലെ.

I hope you will take my comments positively..
സ്നേഹപൂര്‍വം

ശ്രീ said...

നല്ല ആശയം
:)