Time Pass

Saturday, March 17, 2007

ആഴം

അസ്തമിച്ച സൂര്യനുപേക്ഷിച്ചു പോയ രക്തക്കറയുടെ ശേഷിപ്പുകള്‍ ചക്രവാളത്തില്‍ മായാതെ കിടന്നിരുന്നു.
തിരക്കില്‍ വീര്‍പ്പു മുട്ടിയ വീഥിയിലൂടെ നിര്‍വികാരത അനിവാര്യതയാക്കിയ മുഖഭാവത്തോടെ യാത്രികര്‍ തലങ്ങും വിലങ്ങും നടന്നുകൊണ്ടിരുന്നു.
അകലെ കാണപ്പെട്ട വലിയ നക്ഷത്ര ഹോട്ടലിന്റെ ചാരത്ത് നീന്തല്‍ കുളത്തിനരികെ ചെറിയൊരു ആള്‍ക്കൂട്ടം കാണാമായിരുന്നു.
പ്രത്യേകിച്ച് ജോലിയൊന്നുമില്ലാതിരുന്നതിനാല്‍ ഞാന്‍ അങ്ങോട്ടേക്കു നടന്നു.
കാഴ്ച്ചയില്‍ മലയാളിയെന്നു തോന്നുന്ന ഒരാള്‍ ഇംഗ്ലീഷില്‍ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.
“നഗരത്തിലെ ഏറ്റവും പ്രശസ്തമായ ഈ നക്ഷത്ര ഹോട്ടലിന്റെ പുതുതായി പണിത, ഏറ്റവും വലുതും ആഴമേറിയതുമായ നീന്തല്‍ കുളത്തിന്റെ ഉദ്ഘാടനമാണിന്ന്...”
ഉദ്യാനത്തില്‍ മദ്യ ഗ്ലാസ്സുകള്‍ കൈയില്‍ തിരുകി , ഇരിക്കയും സംസാരിക്കയും ചെയ്തിരുന്നവര്‍ അയാള്‍ പറയുന്നതിനു കാതോര്‍ക്കാന്‍ നിശ്ശബ്ദരായി.
“ മനോഹരമായ നീന്തല്‍ കുളത്തിന്റെ ഉദ്ഘാടനം പ്രമാണിച്ച് ഒരു പ്രത്യേക മത്സരം നടത്തുവാന്‍ തീരുമാനിച്ചിരിക്കയാണ്”ഹോട്ടലിന്റെ ഉടമയെന്നു തോന്നിച്ച അയാള്‍ പറഞ്ഞു തീര്‍ന്നിരുന്നില്ല.
“ഈ നീന്തല്‍ കുളത്തിന്റെ അടിയില്‍ ചരടുകളാല്‍ ബന്ധിക്കപ്പെട്ട ഒരു പെട്ടിയില്‍ 15 പവന്റെ ഒരു സ്വര്‍ണ്ണ മാല ഞങ്ങള്‍ നിക്ഷേപിച്ചിട്ടുണ്ട്..ധൈരമുള്ളവര്‍ക്കു ചാടി ആ ആഭരണം സ്വന്തമാക്കാം..”
നീണ്ടു നിന്ന കരഘോഷങ്ങള്‍ക്കു വിരാമമിട്ടുകൊണ്ടു വെളുത്തു ചുവന്ന ഒരു ചെറുപ്പക്കാരന്‍ മുന്നോട്ടു വന്നു.
“ഇതാ..ധൈര്യശാലിയായ ഒരു യുവാവ് കടന്നു വന്നിരിക്കുന്നു....ചാടിക്കോളു..റെഡി ..വണ്‍...ടു....”

5 comments:

Sherlock said...

നന്ദു ചേട്ടാ..എനിക്കൊന്നും ഓടിയില്ലാ‍..

മഴത്തുള്ളി said...

ധൈര്യശാലിയായ ആ യുവാവ് നീന്തല്‍ക്കുളത്തില്‍ ചാടുമോ, അയാള്‍ മാല സ്വന്തമാക്കുമോ, ആ മാല സ്വര്‍ണ്ണം തന്നെയായിരിക്കുമോ, നീന്തല്‍ക്കുളത്തിലൊളിച്ചിരുന്ന മുതല അയാളെ പിടിച്ചുതിന്നുമോ...???

ഉദ്വേഗഭരിതമായ ഇതിന്റെ ബാക്കിഭാഗങ്ങള്‍ ഉടന്‍ വരുന്നു..... :)

Kaithamullu said...

ഇതാ ഞാന്‍ ചാടിയിരിക്കുന്നു, ബാക്കി കാര്യങ്ങല്‍ പൊന്തി വന്നിട്ട്......

നന്ദു കാവാലം said...

എനിക്കു കുറെ നാളായി രചനകള്‍ ചേര്‍ക്കാനോ തിരുത്താനൊ പറ്റുന്നില്ല...കാരണം അറിയില്ല...

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

Dear Nandu,
I also had the same problems . It may be caused by the accumulation of temporary internet files and cookies which may cause conflicts.

Go to tools - internet options - Temporary internet files -delete the files and cookies from the temporary internet file options - (the second row). restart and it should work this was what I did.
good luck
qw_er_ty