Time Pass

Saturday, November 17, 2007

തീയെഴുത്ത്

പത്ര വാര്‍ത്തകള്‍
ടെലിവിഷന്‍ കാഴ്ച്ചകള്‍..
നിരത്തിലെ കാഴ്ച്ചകള്‍.
നിവ്രുത്തി ഇല്ലാ‍തെ ഞാന്‍ എഴുതിപ്പോയതാണ് ഇത്


ചാവേറിനാല്‍ ചിതറിപ്പോയ
ചിത്തം കൊണ്ടെഴുതിയ കവിത

സുനാമി കുതിര്‍ത്ത കടലാസ്സില്‍
വെള്ളത്താല്‍ കോറിയ ചിത്രം

കുരിശ്ശില്‍ തറഞ്ഞ മുള്ളിനാല്‍
തുറപ്പിച്ച വായില്‍ അവസാന വാക്ക്

തീ പാറും ചക്രവാളത്തില്‍ നിന്നു വരും
ആലിംഗനത്തിന്‍ ശീല്‍ക്കാരം

മാനഭംഗത്താല്‍ ചീര്‍ത്ത
ചുണ്ടിനാല്‍ ചുംബനം
കത്തിക്കരിഞ്ഞ വിരലുകള്‍
ചേര്‍ത്തു പതിച്ച ഒപ്പ്
മണ്ണിനടിയില്‍ നിന്നും ഉയര്‍ന്നു
നില്‍ക്കും വിരലുകളാല്‍ മംഗളം
വരള്‍ച്ചയാല്‍ വിണ്ടു കീറിയ
ഹ്രുദയം കൊണ്ടൂ സ്വീകരിക്കാന്‍
അപേക്ഷ.....

6 comments:

പ്രിയ ഉണ്ണികൃഷ്ണന്‍ said...

സമംഗളം...

:)

ദിലീപ് വിശ്വനാഥ് said...

മോശമായില്ല.
നിവ്രുത്തി = നിവൃത്തി = nivr^thi

ഏ.ആര്‍. നജീം said...

നന്ദു , തുടര്‍ന്നും എഴുതുക..
:)

വേണു venu said...

തുടര്‍ന്നും പകര്‍ത്തുക.:)

കാടോടിക്കാറ്റ്‌ said...

നന്ദുജി, വായിച്ച കണ്ണുകള്‍ പൊള്ളിപ്പോയല്ലൊ...
ഇനിയും വരട്ടെ ഇതു പോല്‍..
(ആദ്യ നാലു വരികള്‍ വേണ്ടാന്നു തോന്നി...
അതില്ലാതെയും ആശയം പൂര്‍ണമാ)

അഭിനന്ദനങ്ങള്‍...

Anonymous said...

Mr. Nandu,
i am expecting a positive hike on your writing

regards

Prof. Sasikumar, Karimattom