Time Pass

Monday, November 12, 2007

ഭയം

ജനിച്ച അന്നു മുതലാണ്
ഞാന്‍ മരണത്തെ ഭയക്കാന്‍ തുടങ്ങിയത്
പതിയെ പതിയ വളരുന്തോറും
ഞാന്‍ പ്രായത്തെ ഭയന്നു തുടങ്ങി.
പരിചയങ്ങള്‍ കൂടുംതോറും
ശത്രുതയും വളരുന്നതു ഞാനറിഞ്ഞു.
പ്രേമിച്ച അന്നു തന്നെ
പ്രേമനൈരശ്യത്തിന്റെ ഭീകരതകള്‍
എന്റെ ഉറക്കം കെടുത്തിയിരുന്നു
വിവാഹത്തിനു ശേഷമാണ്
ഞാന്‍ വിവാഹ മോചനത്തെക്കുറീച്ചാലോചിക്കുന്നത്
അച്ഛനായപ്പോള്‍
അപ്പൂപ്പനാകുന്നതിനെ ഞാന്‍ ഭയന്നു തുടങ്ങി
മുടികള്‍ക്കു നിറം വെളുത്തപ്പോള്‍
നിരങ്ങളെയാകെ ഞാന്‍ വെറുത്തു കഴിഞ്ഞിരുന്നു.
വിശ്രമം മാത്രം ബാക്കിയായപ്പോള്‍
ഒരു ജോലിയെക്കുറിച്ചെനിക്കാധി കൂടി
ബലഹീനത പതിയെ എന്നിലെക്കണയുമ്പോള്‍
ബലവാന്മാരെ ഞാന്‍ വെറുത്തു തുടങ്ങി
മരിക്കുമ്പോള്‍
മാത്രമാണ്
ജീവിതത്തില്‍ ഞാനാകെ ഭയക്കാതിരുന്നത്

8 comments:

സുല്‍ |Sul said...

“ജനിച്ച അന്നു മുതലാണ്
ഞാന്‍ മരണത്തെ ഭയക്കാന്‍ തുടങ്ങിയത്“
ആ ഭയം ഒന്നൊന്നര വര്‍ഷത്തോളം
എന്റെ വായടപ്പിച്ചു ഒരക്ഷരം മിണ്ടാനാവാതെ.

നന്ദു നന്നായിരിക്കുന്നു.
-സുല്‍

ദിലീപ് വിശ്വനാഥ് said...

നല്ല വരികള്‍. വളരെ സത്യമാണ് ഇതു. എല്ലാവരും ഇങ്ങനെ തന്നെ.

Sherlock said...

നന്ദു ചേട്ടാ..ഭയത്തെ കുറിച്ചുള്ള വരികള്‍ നന്നായിരിക്കുന്നു..

എന്റെ വക..
“നടക്കാന്‍ പഠിച്ചു തുടങ്ങിയപ്പോള്‍
ഞാന്‍ വീഴുമെന്ന് ഭയന്നു തുടങ്ങി“

ഖാന്‍പോത്തന്‍കോട്‌ said...

Hi, Nanthu Kavalam..,


കൊള്ളാം തുടരുക ........!


സ്നേഹത്തോടെ
ഖാന്‍ പോത്തന്‍കോട്‌

ഏ.ആര്‍. നജീം said...

ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനുള്ള പാച്ചിലിനുള്ളില്‍ എന്തൊക്കെ എന്തിനെയൊക്കെ ഭയക്കണം..
നന്ദൂ നല്ല വരികള്‍..

കാടോടിക്കാറ്റ്‌ said...

ഇങ്ങനെയും ഭയങ്ങളുന്ടെന്നൊ?
നന്ദൂജി, ചിന്തിക്കാനുന്ട് വരികളില്‍...

എഴുതൂ ഇനിയും.

ഗിരീഷ്‌ എ എസ്‌ said...

ക്ഷുഭിതയൗവനത്തിന്റെ വ്യാകുലതകള്‍....
ആര്‍ക്കും തോന്നിപ്പോകാവുന്ന
ചുവന്ന ചിന്തകളില്‍
ദ്രൗപദിയുടെ കയ്യൊപ്പ്‌.....

sudhasatheesh said...

Njan.janicha march masathe enikkennu bhayamayirunnu..enikku vendappettavare enikku nashtamakkiya march..pinne oru bhranthiyeppole..novunna manasumayi..alayunna ente ammyude roopam..ethellam marchinte..sammanangal..aduthu varunna aa ..marchmasathe..bhayathode..njan kathirikkunnu.nandujiyude varikal enne veendum athormmippikkunnu.