ചാരു കസാലയില്‍ നീണ്ടു നിവര്‍ന്നിരുന്നു
കൈയ്യിലിഷ്ട പുസ്തകം കണ്‍ തുറന്നു
മാവിന്റെ തണലിലൊരു മധ്യാഹ്നം...
തണുപ്പു പടര്‍ന്നൊരു കാറ്റ്...
തഴുകിയെന്തോ പകര്‍ന്നു കടന്നു പോയി...
ആകാശത്തൊരു മൂലയില്‍ നിന്നും
കടന്നു വന്ന മേഘക്കൂട്ടം..
അതില്‍ നിന്നും അധികപ്പറ്റായ മഴത്തുള്ളി
പൊക്കിളിനരികത്തു വന്നിരുന്നു..
ചിക്കി ചികഞ്ഞു നടന്ന പിടക്കോഴി
കുട്ടികളെ കൂട്ടി തുറന്ന ജയിലിലേക്കു പോയി...
അകലെ മഴയേ വരബേല്‍ക്കുന്ന പള്ളിക്കൂടക്കുട്ടികള്‍...
പുറകിലടുക്കളയില്‍ നിന്നും
ഓട്ടട വേകുന്ന നൊമ്പരം...
പെട്ടെന്നുലഞ്ഞ വിമാനത്തില്‍
ഞാന്‍ ഞെട്ടി ഉണര്‍ന്നു...
ഓ.....ദുബായ് വിമാനത്താവളം എത്തിയിരിക്കുന്നു...
ഒരു വെക്കേഷന്റെ കൂടി അവസാനം....
മറക്കാനൊരു വര്‍ഷം കൂടി കടന്നു വന്നിരിക്കുന്നു...
1 comment:
ഓട്ടട വേകുന്ന നൊമ്പരം...
ഒരു പക്ഷേ ഈ നൊമ്പരം അറിയുന്നതു പ്രവാസിക്കു മാത്രം ആയിരിക്കുമോ?
തുടരുക
ആശംസകള്‍
Post a Comment