വട്ടം
വട്ടത്തില്‍ ചവിട്ടുമ്പോള്‍ നീളത്തില്‍ പോകുന്ന ജീവിതം..
നീളത്തില്‍ ചവിട്ടുമ്പോള്‍ വട്ടത്തിലാകുന്ന മാനുഷര്‍..
പെണ്ണ്
കനപ്പെട്ടതെന്തൊ മനസ്സിലുണ്ടെന്ന്
കിനിയുന്നതെന്തൊ ഹ്രുത്തിലുണ്ടെന്ന്
കുനിയുന്ന മുഖമെന്തൊ ഒളിപ്പിച്ചു വച്ചൂന്ന്
കെണിയൊരുക്കിയാരൊ കാത്തിരിപ്പുണ്ടെന്ന്
കോതിയൊതുക്കിയ മുടിയിഴകള്‍ക്കിടയിലൂടെ
കടക്കണ്ണാല്‍ നോക്കിയവള്‍ മെല്ലെ പറഞ്ഞു പോല്‍!
മദേഴ്സ് ഡേ..
അമ്മ കുഞ്ഞിനോടു പറഞ്ഞു..
ഇന്നു മദേഴ്സ് ഡേ ആകുന്നു..
ഇന്നെങ്കിലും നീ എന്നോടു പാലു ചോദിക്കരുതേ..
* * *
ബാറെന്നെഴുതിയ ബോര്‍ഡിനു മുന്നില്‍
കാറിനു വേഗത കുറച്ച് സ്റ്റീഫന്‍
സുകുമാരനോടു ചോദിച്ചു
മദേഴ്സ് ഡേയായിട്ട് ഒന്നു കൂടണ്ടെ?
* * *
അമ്മയെന്ന വാക്കിനു തുല്യയായി
ഒരമ്മ പോലും ശേഷിക്കാത്ത ഭൂമിയില്‍
ഒരു മദേഴ്സ് ഡേയെങ്കിലുംമല്ലാതെ..
യെങ്ങിനെ നമ്മള് അമ്മയെയോര്‍ക്കും?
നര
ശിരസ്സിലെ
നരച്ച മുടികള്‍
ഒന്നൊന്നായി പിഴുതിട്ട്
കറുത്തൊരു മുടിയുമായി
ഞാനിരുന്നു..
വര
ഒരു വര
അടുത്തൊരു വര
വരകലൊന്നിച്ചപ്പോള്‍
ഒരു കൊച്ചു വര പിറന്നു.
പിന്നെയെപ്പഴാന്നറിയില്ല..
കൊച്ചുവരയെ തനിച്ചാക്കി
മുതിര്‍ന്ന വരകള്‍
എങ്ങോ പോയി..
വിരഹം
ഭാര്യയ്ക്കു..
നീ മുറിച്ചു കളഞ്ഞ നരച്ച മുടിയൊക്കെ
വീണ്ടും കിളുര്‍ത്തു വന്നിരിക്കുന്നു..
നീ മറച്ചു വച്ച കണ്ണീരൊക്കെയെന്‍ കിടക്ക നനയ്ക്കുന്നു..
നീ പറയാന്‍ മറന്ന കിന്നാരമൊക്കെയെന്‍
സ്വപ്നത്തില്‍ മുഴങ്ങുന്നു..
നീ നനച്ചലിയിച്ചൊരെന്‍ നെഞ്ചിപ്പഴും
ഈറനായ് വിറയ്ക്കുന്നു..
നിന് ദു:ഖങ്ങള്‍, പ്രയാസങ്ങള്‍..
നെരിപ്പോടായ് നീറുന്നു..
എനിക്കു നിന്നെ കാണാതെ വയ്യ...
ഉരുള്‍
സ് നേഹം
ഉരുകുന്ന മഞ്ഞാണ്
ഉരുകുന്തോറും
അലിയുന്ന് മഞ്ഞ്
കോപം
ഉരുകുന്ന മഞ്ഞാണ്
ഉരുകുന്തോറും
നുരയുന്ന മഞ്ഞ്
ദുഖം
ഉരുകുന്ന മഞ്ഞാണ്
ഉരുകുന്തോറും
ഉരുള്‍ പൊട്ടി
ഉലയുന്ന മഞ്ഞ്..
നര
തലയില്‍ നര
താടിയില്‍ നര
താഴെ നെച്ചത്തു നര
തരിക്കും നെഞ്ചിനുള്ളിലും നര
തകര്‍ന്ന മനസ്സിനു നര
തലയ്ക്കു കീഴെ ചുളിയും നെറ്റിയ്ക്കും നര
തേജസ്സ് ഒഴിഞ്ഞ ദ്രുഷ്ടിക്കു നര
തെറ്റിപ്പതിക്കും കിനാവിനു നര
തീക്കുണ്0മാകുന്ന മോഹഭംഗത്തിനു നര
നരകളില്‍ തുടങ്ങുന്ന
നരകളില്‍ തുടരുന്ന
നരകളിലൊടുങ്ങുന്ന
നരയത്രെ ജീവിതം..
മുത്തുകള്‍(മിത്തുകള്‍)
ദുഖത്തിന് മുത്തുകള്‍
കൊര്‍ത്തൊരു മാല പോല്‍
നീണ്ടു കിടക്കുന്ന് പാലം
കത്തുന്ന ഗോളമായ്
അങ്ങേത്തലയ്ക്കല്‍ന്നു
ചാരെയ്ക്കണയുന്ന സൂര്യന്..
സൂര്യന്റെ പാദങ്ങള്‍
മാലയിലമരവെ
മറ്റൊരു മുത്തായി
ഞാനും..
യാത്ര..
അനുഭവങ്ങള്‍
കണ്‍കോണിലൂറ്റിയ
ദുഖത്തെ
ചൂണ്ടു വിരലാല്‍
തൂത്തെറിഞ്ഞിട്ടു
ജീവിതത്തിനു നേരെ
ഞാനൊറ്റ നടപ്പു നടന്നു...
ഇവയെല്ലാം നുള്ള് എന്ന എന്റെ കവിതാ സമാഹാരത്തില്‍ നിന്നും...
4 comments:
നിശ്ശബ്ദതയുടെ ശബ്ദത്തിനു കാതോര്‍ക്കാനും എനിക്കിഷ്ടം. നന്ദിയോടെ നന്ദു കാവാലം
കൊള്ളാം എല്ലാം നല്ല കവിതകള്‍. ഒന്നും എടുത്തുപറയേണ്ട ആവശ്യമില്ല. കാരണം എല്ലാം ഒന്നിനൊന്നു മെച്ചം.
ഇനിയും പോരട്ടെ.
കവിതകള്‍ നന്ന്.തുടരുമല്ലോ?
Mothers day is very good... പല പല അമ്മമാര്‍ക്കും കുറ്റബോധം തോന്നിക്കാണുമല്ലോ നന്ദു...
Post a Comment