രാത്രി പന്ത്രണ്ടു മണി.
കത്തി നിന്ന ഒരു പകലിന്റെ കത്തിയമരലില്‍ നിന്നുയര്‍ത്തെഴുന്നേറ്റ്, റൂമിലെത്തി, വിയര്‍ത്തു നനഞ്ഞ ബനിയനും മുഷിഞ്ഞു നാറിയ പാന്റും മാറ്റി ലുങ്കി ഉടുക്കവെ ഫോണ്‍ ശബ്ദിച്ചു.
“നാട്ടീന്നാണല്ലൊ...ഓ..അവളാണ്...എന്റെ പുതു മണവാട്ടി....വിവാഹത്തിന്റെ അഞ്ചിന്റന്നു പോന്നതല്ലേ?ആറു മാസം കഴിഞ്ഞിട്ടും പുതു മണവാട്ടി തന്നെ.”
“ഇവിടെ....മഴയാ....നല്ല തണുപ്പാ...എന്തു ചെയ്യുകാ അവിടെ..?”
പുറത്ത്, അര്‍ദ്ധ രാത്രിയിലും കത്തുന്ന ചൂടാണെന്നും മുറിക്കുള്ളില്‍ പേരിന് ശബ്ദം മാത്രമുണ്ടാക്കുന്ന ഏസിക്ക് എന്നേക്കാള്‍ പ്രാരബ്ധങ്ങളാണെന്നും എണ്ണം പ0)ക്കും പോലെ കറങ്ങുന്ന ഫാനിന് ആലസ്യമാണെന്നും അവളോട് ഞാന്‍ പറഞ്ഞില്ല.ഞാനിങ്ങനെയാണു പറഞ്ഞത്.
“ഞാന്‍..നിന്നെ ഓര്‍ത്തിരിക്ക്യാ..ഇവിടെയും മുറിയില്‍ തണുപ്പു തന്നെ..’
“ഉച്ചക്കു തുടങ്ങിയ മഴയാ.ഇവിടെ മുറിയില്‍ ഞാന്‍ മാത്രം...” രഹസ്യം പറയുമ്പോലെ അവള്‍ മൊഴിഞ്ഞു.
“നീ...ഫോണ്‍..ഒന്ന് ആ ജനാലയ്ക്കല്‍ കൊണ്ടു പോവോ..?” ഞാന്‍ ചോദിച്ചു.
എന്തിനാണ്..എന്നവള്‍ ചോദിച്ചില്ല. അവള്‍ ഫോണ്‍ ജനാലയ്ക്കരുകില്‍, പുറത്തേക്കു പിടിച്ചു.
ഫോണിന്റെ അങ്ങേത്തലയ്ക്കല്‍ മഴയുടെ സംഗീതം ഉയര്‍ന്നു. ഓടിന്‍ മുകളില്‍ വീണു തുള്ളിച്ചാടി താഴേയ്ക്ക് ഒഴുകുന്ന മഴവെള്ളം...നനഞ്ഞ ഓടിന്റെ മണം...താഴെ വൃത്താകൃതിയില്‍ വെള്ളം വരച്ച ചിത്രത്തില്‍ കുമിളകള്‍..പൊട്ടുന്തോറും വര്‍ദ്ധിച്ച ആത്മവിശ്വാസത്തോടെ , ആര്‍ക്കോ വേണ്ടി..അതോ സ്വന്തം സന്തോഷത്തിനായോ ജനിച്ചു പൊലിയുന്ന കുമിളകള്‍...
അപ്പോഴെപ്പഴോ പതിയെ ഫോണിലൂടെ മഴയുടെ ഈര്‍പ്പം എന്നിലേക്കരിച്ചിറങ്ങുന്നതു ഞാനറിഞ്ഞു...ഇപ്പോള്‍..ദാ..അവളുടെ കൈവിരലുകള്‍..ഫോണിലൂടി എന്റെ നെഞ്ചിലേ രോമരാജികളില്‍...പതിയെ..എന്തോ തിരയും പോലെ..
മഴവെള്ളം ലക്ഷ്യമില്ലാതൊഴുകി..അറിയാതെ വെള്ളത്തില്‍ പെട്ടു പോയ കട്ടുറുമ്പ് പുല്‍ത്തുമ്പിലഭയം തേടി.
ഒറ്റപ്പെട്ടു പോയ, തണുത്തു വിറച്ച എലിക്കുഞ്ഞ് വളഞ്ഞൊഴുകിയ മഴവെള്ളത്തിനെതിരെ നീന്തിക്കൊണ്ടിരുന്നു.
മഴയുടെ തലൊടലില്‍ മനം കുളിര്‍ത്ത് പ്രകൃതി നനഞ്ഞു നിന്നു.
തണുപ്പിന്റെ പുതപ്പില്‍ അങ്ങേത്തലയ്ക്കല്‍ അവളും ചൂടിന്റെ മേട്ടില്‍ ഇങ്ങേത്തലയ്ക്കല്‍ ഞാനും എപ്പഴോ..ഉറങ്ങിപ്പോയിരുന്നു....
ചന്ദ്രിക ആഴ്ചപ്പതിപ്പ്...2006

9 comments:
ഈ പോസ്റ്റിനു തേങ്ങ ഞാനുടയ്ക്കുന്നു.
നന്നായിട്ടുണ്ട്.
ഇതാണോ പ്രവാസി ടെലി-ദാമ്പത്യം എന്നു പറയുന്നത്..
(ഓ.ടോ: കാവാലം മാഷിന് അഭിനന്ദനങ്ങള്‍)
കൃഷ് | krish
നന്ദൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂ
ഈ ഫീലിംഗ് ഈസ് റിയലി അണ്‍സഹിക്കബിള്‍!!!!!!!!
നന്നിയുണ്ട് ഈ കുളിര്‍മ്മയ്ക്ക് :)
കൃഷ്.. ഇതും ആ ഗണത്തില്‍ പെടും
ബാബു ഭരദ്വാജിന്റെ 'പ്രവാസിയുടെ കുറിപ്പുകള്‍ ' ഓര്‍മ്മ വന്നു.
ആ പുസ്തകം വായിച്ചപ്പോഴുണ്ടായ
ഫീല്‍ ഇതു വായിച്ചപ്പോഴും തോന്നി.
നന്ദി.
എഴുത്തിന്റെ ഒഴുക്ക് ശരിക്കും ആ ഫീല്‍ നല്‍കുന്നുണ്ട്
പോസ്റ്റിനു pHotokaL orupaadu aRochakam Untakkunnu.
നുള്ളല്ല നല്ല പിച്ചാണ് തരണ്ടത് തത്തമ്മച്ചുണ്ടന്. ഈ ടൈപ്പ് കഥകളൊക്കെ ഇനിയും കാണും. പോസ്റ്റ് ചെയ്യാതെ വെച്ചിരിക്ക്യാ. :-)
നന്ദു,കൊള്ളാം.കഥയും കവിതയും ഒരുപോല്‍ നന്ന്.
മാധവി.
nanduvetta...
all ur scripts r excellent &
toching to heart
by
dayesh kmar s.d
THIS ONE WAS REALLY FASCINATING.....REALLY HAVE TO PUT AN EFFORT TO STOP THE RUSHING OF TEARS,TO HOLD UR BREATH TO RREGULATE UR HEART BEAT.THANX FOR A LIVING MOMENT WITH MAZHA AND ....AND THE LOVE .....
Post a Comment