
ജീവിതം കുത്തനെ ഉള്ള കയറ്റങ്ങളും ഇറക്കങ്ങളും നിറഞ്ഞതാണ്...ദിവാകരേട്ടന്‍ ചൂടു ചായ , മുന്‍പില്‍ നടുക്കത്തെ പല്ലിന്റെ വിടവിലൂടെ ഊതിക്കൊണ്ടു പറഞ്ഞു.ശരിയാ..കുറെ നേരം ഒരു കയറ്റം കയറിയാല്‍ ഒരു ഇറക്കം ഉറപ്പ്...അച്ചായന്‍ പല്ലിന്റെ പോടുകള്‍ക്കിടയിലെ ആഹാര ബാക്കികള്‍ കത്തിയ തീപ്പെട്ടിക്കൊള്ളിയുടെ അറ്റം കൊണ്ടു കുത്തി ചോര വരുത്തിക്കൊണ്ടിരുന്നു.“എന്റെ ജീവിതത്തില്‍ മാത്രം കയറ്റങ്ങള്‍ മാത്രമെ ഉണ്ടായിട്ടുള്ളു...ബീഡിയുടെ ഒരറ്റം വിരലുകളാല്‍ ഒന്നമര്‍ത്തി ഞെരുടിക്കൊണ്ട് മാരാര്‍ജി പിറുപിറുത്തു.“ഒരു കയറ്റം കയറി തീരുമ്പോള്‍ അടുത്തതു നിന്നങ്ങനെ വെല്ലു വിളിക്കും..അതു കയറുമ്പൊ..അടുത്തതു....” മാരാര്‍ജിയുടെ ശബ്ദത്തിനു ചെറിയൊരു മാറ്റം വന്നതായി ഞങ്ങള്‍ക്കു തോന്നി. മറ്റൊന്നും പറയാനില്ലാതിരുന്നതിനാലും, മറുപടി പറയാനുള്ള ജീവിത പരിചയം കമ്മിയായിരുന്നതിനാലും ടെലിവിഷന്റെ സ്വിച്ചമര്‍ത്തി ഞങ്ങളൊരു സീരിയല്‍ കാണാനാരംഭിച്ചു.
5 comments:
ജീവിതം മുഴുവനും വെറും ഗര്‍ത്തങ്ങളല്ല, തമോഗര്‍ത്തങ്ങളല്ലെ, ന്നാലും ഇതൊക്കെ വാശിയോടെ കയറിയും ഇറങ്ങിയും കഴിഞ്ഞ് ഒടുക്കം ആലോചിക്കുമ്പോള്‍ എല്ലാം ഒരു തമാശ പോലെ തോന്നുമായിരിയ്ക്കും..
ഇപ്പോഴത്തെ സീരിയല്‍ കണ്ടാല്‍ പിന്നെ ഗര്‍ത്തങ്ങളുടെയും കയറ്റങ്ങളുടെയും എണ്ണം കൂടുമെന്നു തോന്നുന്നു:-)
“സീരിയലുകണ്ട് കണ്ണീര്‍വാര്‍ത്ത്
കണ്ണീര്‍ക്കുടം നിറച്ചു പുറത്തുവയ്ക്കാം
അതുകുടിച്ച് കുറച്ചുപേര്‍ ദാഹം മാറ്റട്ടെ “
(വട്ടല്ല,മുഴുവട്ടാണ്!)
ഇതുവഴിയേ വന്നേച്ചുപോകൂ!
നന്ദു,gmail talk-ലെ പടം കണ്ടിട്ട് ഏതോ പെണ്‍ക്കൂട്ടിയാണെന്ന് തോന്നി അല്ലേ....എഴുത്തുകള്‍ അടിപൊളിയായിട്ടുണ്ട്ടോ......
ഇതു വളരെ ശരിയാണ്. പല ജീവിതങ്ങളും കയറ്റവും ഇറക്കവും തുല്യമായവ ആണെങ്കില്‍ ചിലത് കയറ്റങ്ങള്‍ മാത്രമായിരിക്കൂം.
ഉയരങ്ങളിലേയ്ക്കുള്ള യാത്രയില്‍ പലപ്പോഴും ആ അരിക് ചേര്‍ന്ന് നിന്നിട്ട് കയ്യൊന്ന് വിട്ടാലോ എന്ന് തോന്നായ്കയല്ല, പക്ഷേ മുന്നിലുയരുന്ന പൊടികള്‍ക്ക് തൊട്ടപ്പുറത്താവുമോ വെള്ളവും പുല്‍ത്തകിടിയും നിറഞ്ഞ ആ താഴ്വരകാഴ്ച എന്ന വ്യാമോഹം കാലുകളെ വലിച്ച് കൊണ്ട് പോവും
ജീവിതത്തോടുള്ള ആര്‍ത്തി :)
-പാര്‍വതി.
Post a Comment