“മഴ പെയ്യാനും പെയ്യാതിരിക്കാനും സാധ്യതയുണ്ട്”
കറുപ്പു മൂടിയ ആകാശക്ഷ് കണ്ട് കാലാവസ്തക്കാരന്റെ പ്രവചനം മനസ്സിലോര്‍ത്തു വീട്ടിലേക്കു വലിഞ്ഞു നടക്കുകയായിരുന്നു ഞാന്‍.
എന്റെ അടുത്തു കൂടി ഒരു വലിയ ആഡംബര കാര്‍ പാഞ്ഞു പോയി.
“ഹോ...എന്തൊരു വലുപ്പം...!” എന്റെ മകന്‍, അതിശയം സ്പുരിക്കുന്ന മുഖത്തോടെ കാറിനേ നോക്കി.
അല്‍പ്പം അകലെയായി കാര്‍ പെട്ടെന്നു നിന്നു.
അതിന്റെ പിന്നിലെ സീറ്റില്‍ നിന്നും സില്‍ക് ജൂബ്ബ അണിഞ്ഞ ഒരു തടിച മനുഷ്യന്‍ പുറത്തേക്കിറങ്ങി.
അയാള്‍ ഫൂട്പാത്തിലേക്കു അതീവ ശ്രദ്ധയോടെ വീക്ഷിക്കുന്നതു കണ്ട ഞാന്‍ അങ്ങോട്ടു നോക്കി.
വിളറിയ ഒരു പിഞ്ഞാണത്തില്‍ രണ്ടു നാണയങ്ങള്‍ ഇട്ട് കിലുക്കി,അവിടെ , ഫൂട് പാത്തില്‍ ഒരു വ്രുദ്ധന്‍ കിടന്നിരുന്നു.
ധനാഡ്യന്‍ ആ ഭിക്ഷക്കാരനെ തന്നെ സശ്രദ്ധം നോക്കുകയായിരുന്നു, അതു കണ്ട് ഞാന്‍ നടത്തയുടെ വേഗം കൂട്ടി.
“അച്ചാ..ആ പണക്കാരന്റെ മനസ്സലിഞ്ഞ ലക്ഷണമുണ്ട്..ഹോ..ഭിക്ഷക്കാരന്റെ ഭാഗ്യം...”
വളഞ്ഞ വഴിയില്‍ ചിന്തിക്കണ്ട പ്രായമാവാഞ്ഞിട്ടാവാം നിഷ്ക്കളങ്കതയൊടെ എന്റെ മകന്‍ പറഞ്ഞു.
“ശരിയാ...വാടാ..നമുക്കങ്ങോട്ടു ചെല്ലാം..” എന്റെ വിരലില്‍ തൂങ്ങി, അവനെന്നോടൊപ്പം വന്നു.
ഇപ്പോള്‍ തടിയനായ മാന്യന്‍, ഭിക്ഷക്കാരന്റെ അടുത്തു കുനിഞ്ഞിരുന്ന് അയാളോടെന്തൊ ചോദിക്കയായിരുന്നു.. ഞാന്‍ കാതോര്‍ത്തു.
“എന്താ..തന്റെ പേര്..?”
“ചന്ദ്രനെന്നാണു മുതലാളീ..” അയാള്‍ ഭവ്യതയോടെ പറഞ്ഞു.
“ഭക്ഷണമൊക്കെ?”
ആകെ ബാക്കിയുണ്ടായിരുന്നിരിക്കാവുന്ന അഭിമാനത്തെ കരുതിയായിരിക്കണം, അയാളൊന്നു പരുങ്ങി.
അയാളുടെ മെലിഞ്ഞ എല്ലിന്‍ കൂടില്‍ നിന്നും പെറുക്കി എടുക്കാന്‍ പാകത്തിനു വാരിയെല്ലുകള്‍ തെലിഞ്ഞു.
ധനാഡ്യന്‍ തന്റെ പോക്കറ്റില്‍ നിന്നും പഴ്സ് എടുക്കുന്നത് ഭിക്ഷക്കാരനും ഞാനും എന്റെ മോനും കണ്ടു.
“ഒരു...ആയിരത്തില്‍ കൂടുതല്‍ കൊടുക്കുമൊച്ചാ...?” മകനു ജിജ്ഞാസ അടക്കാനായില്ല.
“ഖല്ലന്‍...എന്തു സ്ലിമ്മാ..! നല്ല ഡയട്ടിങ്ങാ അല്ല്യൊ?..ദാ എന്റെ വിസിട്ടിങ് കാര്‍ഡാ..സൌകര്യമുള്ളപ്പൊ..വിളിച്ചു..വണ്ണം കുറയ്ക്കാനെന്നാ ഒക്കെയാ കഴിക്കുന്നതെന്ന് ഒന്നു പറഞ്ഞു തരണെ..!” വിസിറ്റിങ്ങ് കാര്‍ഡ് ഭിക്ഷക്കാരന്റെ പാത്രത്തിലിട്ട് തടിയന്‍ ധനാഡ്യന്‍ തിരികെ കാറില്‍ കയറി.
ഒന്നും മനസ്സിലാവാത്ത ഭാവത്തില്‍ ഭിക്ഷക്കാരനും എന്റെ മകനും എന്റെ മുഖത്തേക്കു നോക്കി..
“മഴ പെയ്യാനും പെയ്യാതിരിക്കാനും സാധ്യത കാണുന്നുണ്ട്...” ആകാശത്തേക്കു നോക്കി ആരോടെന്നില്ലാതെ ഞാന്‍ പറഞ്ഞു...............
(ചന്ദ്രികയില്‍ പ്രസിദ്ധീകരിച്ചത്.)
12 comments:
നന്ദുവേട്ടാ, നല്ല കഥ. ഇത്തരം സംഭവങ്ങള്‍ സംഭവിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ.
ഹാ ഹാ..മന്ത്രിമാരും ഇങ്ങനെ ആണല്ലോ പൊതിഞ്ഞു കൊടുക്കുന്നതു് കടലാസ്സില്‍..
ഹഹ.. കൊള്ളാം കഥ. എന്നാലും ആ ഭിക്ഷക്കാരന് വണ്ണം കുറക്കാനുള്ള രഹസ്യം പറഞ്ഞു കൊടുക്കുന്നതിന് ഫീസ് ചോദിക്കാമായിരുന്നു. കഷ്ടം ;)
ഇനിയും പോരട്ടെ ഇത്തരം കഥകളും കവിതകളും.
ഹഹ..അത്രക്കും പ്രതീക്ഷിച്ചില്ല. പോസ്റ്റ് നന്നായിട്ടുണ്ട്. പുതിയത് പുതിയത് ചടപടേന്ന് ഇറങ്ങട്ടേ!
പണ്ട് സുകുവേട്ടന്റെ ജിംനേഷ്യം ക്ലബില്‍ തടികുറക്കാന്‍ വേണ്ടി സ്ഥലത്തെ ഏറ്റവും പണമുള്ള കക്ഷിയുടെ സ്ഥലത്ത് ഏറ്റവും തടിയുള്ള 13 വയസ്സുകാരന്‍ മ്വോാാന്‍ (കട്”: യോദ്ധ) വന്നിരുന്നു.
എന്നിട്ട് സ്റ്റാന്‍ലിയോട് ചോദിച്ചു:
ചേട്ടാ..നിങ്ങള്‍ എങ്ങിനെയാ ഇത്രയും തടി മെയിന്റെന്‍ ചെയ്യണേ? എനിക്ക് പറ്റുന്നില്ലല്ലോ! എന്ന്.
അന്ന് സ്റ്റാന്‍ലി പറഞ്ഞത്:
അത് നീ കാലത്ത് ബോണ്‍ വിറ്റ കലക്കിയ പാലും വെള്ളേപ്പവും മൊട്ടക്കറിയും കഴിക്കുമ്പോള്‍, ഞാന്‍ വെറും വയറ്റില്‍ കട്ടഞ്ചായയും റസ്കും കഴിക്കുന്നു.
നീ ഉച്ചക്ക് മട്ടണ്‍ ബിരിയാണിയും കരിമീന്‍ വറുത്തതും കൂടി കഴിക്കുമ്പോള്‍ ഞാന്‍ പരിപ്പ് കുത്തിക്കാച്ചിയതും ഉണക്ക മുള്ളനും കൂട്ടി ചോറുണ്ണുന്നു.
വൈകീട്ട് നീ പൊറോട്ടയും ചില്ലിച്ചിക്കനും കഴിക്കുമ്പോള്‍ ഞാന്‍ പപ്പടം ചുട്ടത് കൂട്ടി കഞ്ഞി കുടിക്കുന്നു.
“നീ നിന്റെ അപ്പനോട് പറ. ഒരാഴ്ച നിന്റെ കുടുമ്പത്ത് എന്നെ കൊണ്ട് നിര്‍ത്തി.. പകരം എന്റെ കുടുമ്പത്ത് നിന്നെ നിര്‍ത്തിക്കാന്‍“ ഒരേയൊരു ആഴ്ചകൊണ്ട് നീ വാള പാറ്റിയോണം ആവും. എന്ന്.
ചന്ദ്രികയില്‍ പ്രസിദ്ധീകരിച്ചത് എന്ന് കണ്ടത് കൊണ്ട് ചോദിക്കുകയാ..ഇത് നടന്നതോ,ഭാവനയോ.എന്തായാലും സംഭവം മൊത്തത്തില്‍ രസിച്ചു.
അമിട്ട് ഒരണ്ണം കൂടി പൊട്ടി. (ഇന്നസെന്റിന്റെ ശബ്ദത്തില്‍) നന്ദുവേട്ടാ പോരട്ടെ പോരട്ടെ വണ്ടി ഒടിഞ്ഞ് പോരട്ടെ.അടുത്ത പോസ്റ്റെപ്പഴാ? :-)
ക്ഷമിക്കണം നന്ദൂ...നന്ദു കാവാലം എന്ന പേര്‍ ഇതിലും കൂടിയതെന്തോ പ്രതീക്ഷിക്കാന്‍ എന്നെ പ്രേരിപ്പിക്കുന്നുണ്ട്...തീര്‍ച്ചയായും
അതിഭാവുകത്വം അല്പം കൂടിയെങ്കിലും അന്തരാര്‍ത്ഥങ്ങളുള്ള കഥ.
-പാര്‍വതി.
പെയ്യട്ടെ മഴ പെയ്യട്ടെ....
ഹഹഹ... ഇവിടെ രണ്ട് ചിന്തയ്ക്ക് സ്ഥാനമില്ല... ഇത് പെയ്ത് തന്നേ അടങ്ങത്തുള്ളൂ :)
പെട്ടെന്ന് പെയ്യട്ടെ :)
നന്ദു നല്ല കഥ
പഴയ കഥാപാത്രങ്ങള്‍ , ധനാഡ്യന്‍ പിച്ച ചട്റ്റിയില്‍ കൈയിട്ട് വാരും എന്നാണ് ഞാന്‍ വിചാരിച്ചത്.
നല്ല കഥ. ഇക്കാലത്ത് ഇങ്ങനെയൊക്കെ സംഭവിച്ചില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളൂ.
Post a Comment