ലോകമെങ്ങും ഇതുത്സവ കാലം
വെടിയേറ്റവനും വെടി വച്ചവനും
വിശ്രമിക്കുമൊരേമണ്ണില്‍
ലോകമെങ്ങുമിതുത്സവ കാലം
വെടിയേറ്റ മനസ്സുമായ്
മനസ്സുള്ളോര്‍ കഴിയുമ്പോള്‍
ലോകമെങ്ങുമൊരുത്സവ മേളം
സെപ്തംബര്‍ ഒന്ന് സുപ്രഭാതം
നോണ്‍ അലൈന്മെണ്ട് ദിനം
ഏരിയല്‍ ഷാരോണ്‍ ഉല്‍ഘാടകന്‍
ബുഷ് പ്രമുഖ ശ്രോതാവ്
ഒക്ടോബര്‍ രണ്ടു പകലന്തിയോളം
കിളയ്ക്കലുദ്ഘാടനം
ആഴത്തില്‍ കിളയ്ക്കുമ്പോള്‍
ശവങ്ങളുടെ പ്രാക്കുകള്‍
നവംബര്‍ പതിനാല് കേരള പിറവിയില്‍
ആത്മഹത്യാ മഹോത്സവം
ചത്തു പോയൊരാത്മാവ് മുഖ്യാതിഥി.
ഡിസംബര്‍ ഇരുപത് മതേതര സമ്മേളനം, മഹാ സംഗമം
ജാതിക്കോമരങ്ങള്‍ ക്ഷണിതാക്കള്‍
ജനുവരി ഒന്ന് നട്ടുച്ച
ലോക സമാധാനത്തിനായുള്ള ജനറല്‍ ബോഡി
മനസ്സാക്ഷി പട്ടു പോയവര്‍ക്കും പിന്നെ
ചത്ത് പോയ ശിശുക്കള്‍ക്കും ക്ഷണം
ഫെബ്രുവരി അഞ്ചിന് പെരിസ്ത്രോയിക്ക ദിനം
ലോക തൊഴിലാളി സമ്മേളനം
ഹര്‍ത്താല്‍ ക്ലാസ്സുകള്‍, പ0ന ശിബിരം
തണ്ടുള്ളവര്‍ക്കു സ്വാഗതം
മാര്‍ച്ച് നാല് വെളുപ്പിന്
സാമ്രാജ്യത്വ തകര്‍ച്ചയുടെ പകര്‍ച്ചാ ദിനം
ഗ്ലോബല്‍ വാമിങ്ങുകള്‍, പിന്നെ മ്രുഷ്ടാന്നം
ഏപ്രില്‍ പതിനേഴ് രാവിലെ മുതല്‍
ജനീവ കണ്വെന്‍ഷന്‍ സെന്‍ റ്ററില്‍
ജനനേന്ദ്രിയ പ്രദര്‍ശന മത്സരം
നഗരത്തെ മേയുന്ന മേയര്‍ നപുംസകന്‍
ക്രിയാത്മകോല്‍ഘാടകന്‍
ലിംഗഭേദമില്ലാത്തവര്‍ക്കു ക്ഷണം
മെയ് ഒന്നു മുതല്‍ ഒരാഴ്ച്ച ടീവിയില്‍
പേറ്റു നോവിന്‍ പ്രദര്‍ശനം, പ്രേക്ഷണം
മുലപ്പാലിന്‍ വിഷത്തേ പറ്റി സിമ്പോസിയം സംവാദം
ജൂണ്‍ മൂന്ന് മൊബൈല്‍ ഫോണ്‍ കണ്ടെത്തിയ ദിനം
സ്കൂള്‍ കുഞ്ഞുങ്ങളുടെ നീല ചിത്ര പ്രദര്‍ശന മത്സരം
കാറിനു പുറകിലിരുട്ടില്‍ മക്കളെ പീഡിപ്പിക്കലുകള്‍
പേരക്ക കാട്ടി കുരുന്നിനെ വധിക്കല്‍ പരീക്ഷണങ്ങള്‍
ജൂലായ് എട്ട് പാലസ്തീന്‍ ധന സഹായ ദിനം
ബംഗ്ലാദേശിനു ബസ്സുകള്‍, പാകിസ്താനു നിറയുണ്ടകള്‍
മദാമ്മയുടെ കാല്‍ കഴുകും വിഡ്ഡിയായ്
ബുദ്ധി രാക്ഷസര്‍ രമിക്കുന്ന ദിനം
നാളെ ആഗസ്റ്റ് പത്തു രാത്രി ഏഴിനു സ്റ്റാര്‍ ഹോട്ടലില്‍
ലോക രതി മഹോത്സവം
ക്ലിന്ടണ്‍ , മുന്‍ കേരള മന്ത്രിമാരില്‍ ചിലര്‍
കവയത്രികള്‍, പ്രൊഫസ്സര്‍മാര്‍ക്കു മുന്നില്‍ മേനി പ്രദര്‍ശ്ശനം
ഫുട്പാത്തില്‍ പട്ടിണിയാല്‍ വയര്‍
മെലിയിച്ചോര്‍ക്കും സ്വാഗതം
മുഖമെത്രയെന്നു തിട്ടമില്ലാ മതമേധാവികള്‍
പ്രായോഗികോല്‍ഘാടകന്‍
ലോകമെങ്ങും ഉത്സവ കാലം
ലോകമെങ്ങുമിതുത്സവ കാലം
ചത്ത ശവങ്ങള്‍ക്കു പിറു പിറുക്കാന്‍
ലോകമെങ്ങും ഉത്സവകാലം
6 comments:
വളരെ വ്യത്യസ്തമായത് എന്ന് എനിയ്ക്ക് തോന്നിയ ഒരു കവിത. വളരെ ഇഷ്ടമായി. കമന്റിനുശേഷം ഒന്നുകൂടി വായിക്കണം.
ഭാവുകങ്ങള്‍!!
ഓ:ടോ: എന്റെ രാവിലത്തെ യാത്രയില്‍ ചിലപ്പോഴൊക്കെ കൂടെയുള്ള ആ ‘അനന്തു‘ തന്നെയാണോ ഈ ‘നന്ദു‘?
വളരെ നല്ല കവിത, നന്നായി ആസ്വദിച്ചു.
ഒന്നുകൂടി വായിയ്ക്കട്ടെ...
അനന്തു എന്ന കഥാ പാത്രം ഞാനാണ് പക്ഷെ അഭിനേതാവ് ഞാനല്ല. പല സംഭവങ്ങളും ജീവിതത്തില്‍ നിന്നും അടര്‍ത്തിയെടുത്തവ തന്നെ
അനുഭവമില്ലെങ്കില്‍ എവിടുന്നെഴുതാന്‍!
മറ്റൊരാള്‍ക്കും കൊട്ടോട്ടിക്കാരനും നന്ദി. കുറെ ആയി എഴുതിയിട്ടെന്നു മനസ്സു പരാതി പറഞ്ഞു ..ഞാനെഴുതി അത്ര മാത്രം.
:)
വളരെ ഇഷ്ടപ്പെട്ടു, ആശംസകൾ
മനസ്സു മാത്രമല്ല ഞാനും പറഞ്ഞിരുന്നു പരാതി. ഈ തിരിച്ചുവരവിന് സ്വാഗതം.
സ്നേഹപൂര്‍വം
Post a Comment