ബിസി
ഹേ......അപരിചിതാ....!
ആരോ എന്നെ വിളിച്ചു
ഞാന്‍ ചുറ്റും നോക്കി
ദേ...ഇവിടെ.....
വല്ലപ്പോഴുമെങ്കിലും
ഉള്ളിലേക്കു നോക്കണേ....
(അതെന്റെ മനസ്സായിരുന്നു)
പ്രശ്ന പരിഹാരം
ഉറങ്ങുന്നോന് ഉണരുമെന്ന പ്രശ്നം
ഉണര്‍ന്നവനു ഉണര്‍ന്നതിന്റെ പ്രശ്നം
ഉണരാത്തവനു ഉണര്‍ന്നാലുള്ള പ്രശ്നം
ഉറക്കമേ വരാത്തവനു അതൊരു പ്രശ്നം
ഒരിക്കലും ഉണരാത്ത ഒരു ഉറക്കത്തിനായി
ഒരു പൊതു താല്പര്യ ഹര്‍ജ്ജി പോയേക്കും
No comments:
Post a Comment