ദൂരെ ദൂരെയായ് കായലിനപ്രത്ത്॥
കാവാലമെന്നൊരു ഗ്രാമമുണ്ട്
പച്ച മനുഷ്യരും പച്ചമലയാളവും
പച്ചപ്പും തെച്ചിയുമുള്ള ഗ്രാമം
മുണ്ടും നേര്യതും ഉടുത്തുള്ള പെണ്ണുങ്ങള്‍
തോര്‍ത്തു ധരിച്ചുള്ളോരാണുങ്ങളും
പാടത്തു പണികളും പശുവിനെ മേയ്ക്കലും
വായന ശാലയില്‍ ചര്‍ച്ചകളും
ദുരേ ദൂരേയായ് കാണുന്നൊ കാണുന്നോ
കാവാലമെന്നൊരെന്‍ ഗ്രാമത്തിനെ...
പാടത്തു വരമ്പുകള്‍
വരമ്പിന്മേല്‍ തവളകള്‍
തവളയ്ക്കു പിന്നിലായ്
പരുങ്ങുന്ന ചേരകള്‍
പച്ചില കൊഴിക്കുന്ന
ആല്‍മരം സാക്ഷിയായ്
നിദ്രയേ പൂകുന്ന
പ്രായത്തില്‍ മൂത്തവര്‍
തോട്ടിലെ പായലില്‍
തെളിയുന്ന മീനുകള്‍
ഇഴയുന്ന നീര്‍ക്കോലി
പുരകിലായ് പുളവനും
തോടിനു മുകളിലായ്
തെങ്ങിന്‍ തടി പാലങ്ങള്‍
താഴെയായ് കെട്ട്വള്ളം
തുഴയുന്ന ചെറുമികള്‍
തെച്ചിപ്പൂ മാലകള്‍
കോര്‍ത്തൊരു സന്ധ്യകള്‍
വിളക്കുകള്‍, പിന്നിലായ്
തെളിയുന്ന ദൈവങ്ങള്‍
ഈറനുടുത്തൊരു
ഗ്രാമീണ പെണ്‍കൊടി
അവളുടെ തുളസിതന്‍
ഗന്ധമായ് കേശവും
മുനിയുന്ന തെളിയുന്ന
മങ്ങുന്ന വിളക്കുകള്‍
പാ0ങ്ങള്‍ പഠിക്കവെ
വിശക്കുന്ന പയ്യന്മാര്‍
പുഴുങ്ങിയ നെല്ലിന്റെ
മണം വാര്‍ക്കും മുറീകളില്‍
തൊട്ടിലില്‍ കിടന്നോണ്ടു
കാറുന്ന കുഞ്ഞുങ്ങള്‍
മിറ്റത്തു ചട്ടിയില്‍
പിടയ്ക്കുന്ന ബ്രാലുകള്‍
അടുത്തായി വാലാട്ടി
കുറുകുന്ന പൂച്ചകള്‍
കമുകിന്റെ പാളയില്‍
അനിയനെ ഇരുത്തീട്ടു
മുറ്റത്തു വലിച്ചോണ്ടു
നടക്കുന്ന ചേച്ചിമാര്‍
പൊക്കത്തില്‍ നില്‍ക്കുന്ന
മാങ്ങകള്‍ കല്ലേറില്‍
വീഴ്ത്തീട്ടു മുളകുമായ്
തട്ടുന്ന ബാലന്മാര്‍
പൂവാലിം പാഞ്ചാലീം
വാലാട്ടി നില്‍ക്കുന്ന
തക്കത്തില്‍ പാലു
കവരുന്നോരമ്മമാര്‍
ദൂരെ ദൂരെയായ് കായലിനപ്രത്ത്
കാവാലമെന്നൊരു ഗ്രാമമുണ്ട്
പച്ച മനുഷ്യരും പച്ച മലയാളവും
പച്ചപ്പും തെച്ചിയുമുള്ള ഗ്രാമം!
9 comments:
കുറെ നാളു കൂടി ഒരു കവിത ബ്ലോഗില്‍ എന്റെ മുറിയില്‍ കരുതുകയാണ്. കാവാലമെന്ന എന്റെ നാടിനെ കുറിച്ചുള്ള നല്ല ഓര്‍മ്മകളാണ്, ഈ കവിത.അഭിപ്രായം അറിഞ്ഞാല്‍ കൊള്ളാം-നന്ദു കാവാലം
ഇതു താഴേക്കു താഴേക്ക് എഴുതുന്നതിനു പകരം നേരെ വരിവരിയായി എഴുതിയാല്‍ എന്താ വ്യത്യാസം?
ഇതു ഏഷ്യാനെറ്റിലേ എന്റെ സഹപ്രവര്‍ത്തകന്‍ നാടന്‍ പാട്ടു രൂപത്തിലാക്കിയിട്ടുണ്ട്. അങ്ങിനെ പാടുന്ന രീതിയിലാണ് പോസ്റ്റ് ചെയ്തത്. കവിത ഇങ്ങിനെ താഴെക്കു താഴെക്കു ആണല്ലോ എഴുതേണ്ടതും.
ഇഷ്ടമായി നന്ദു
അഭിനന്ദനങ്ങള്‍
nalla kavitha. kavalathinte hrudayathudippukal kaanaam ithil...
jayakrishnan kavalam
നന്ദു...
കാവാലത്തെക്കുറിച്ചെഴുതിയ ഈ നാടന്‍ കവിത ഇഷ്ടപ്പെട്ടു.
:)
ചെല ദൃശ്യങ്ങളൊഴിച്ചാല്‍ ഒരു കൊച്ചു കേരള ഗ്രാമം ചിത്രീകരിക്കപ്പെടുന്ന പോലെ.കാവാലമെന്ന ഗ്രാമം സുന്ദരിയാണു് അല്ലേ.:)
nallrasamee vaa-kkin muttukal
korthu nee neettiya snehopahaaram
kevalam kaavaalamennayaa graamathe
nava vadhu pole nee orukkiyallo
Iniyum maanasa tanthritan eenangal
meettuka sodaraa ninteyaa syliyil
nirayatte kaavyangal,hridayavumathupol
ekunnoraayiram bhaavukangal..
bijusoman www.kurachukavithakal.blogspot.com
Post a Comment