ഫെബ്രുവരി 14 വാലന്റൈന്‍സ് ഡെ..
എല്ലാത്തിനും ഒരു പരിഹാര ദിനം
നോക്ക്, വാക്ക്, വാചാലമായ മൌനം
മനസ്സ്, ഹൃദയം, സ്നേഹം, ചൂട്, ചൂര്..
ഇവയെല്ലാം മറന്നവര്‍ക്കൊരൊറ്റ മൂലി..
അന്തര്‍ദ്ദേശീയ കാര്‍ഡുകള്‍ വാങ്ങുക്
(അന്തര്‍ദ്ദേശീയ സംഘങ്ങളാണീ
സഹായം ചെയ്യുന്നതെന്നു മറക്കരുതേ)
കാര്‍ഡിലൊന്നും എഴുതി വൃത്തി-യാക്കരുത്..
അതു വെറൂതെ കവറിലിട്ടു തുപ്പല്‍ തേച്ച്
ബൊക്കേക്കുള്ളില്‍ ഒളിപ്പിക്കും വിധം
പ്രദര്‍ശിപ്പിക്കുക.
ചുവന്ന റിബ്ബണ്‍ മറക്കരുതേ!
കുളിച്ചെന്നു വരുത്തുക..ഗന്ധങ്ങള്‍ പൂശുക..
വാതില്ക്കലെത്തുക..വിളി ബെല്ലമര്‍ത്തുക..
വാതില്‍ തുറക്കുന്നതാരായാലും
(വാലന്റൈന്‍സ് ഡേയ്ക്കാരെന്നൊന്നുമില്ലെന്നെ!)
കുലടേന്നു വിളിക്കുന്നതു കേള്‍ക്കാത്ത വിധം
പ്രിയതമേന്നു വിളിക്കുക.
കൈയ്യിലുള്ളതു വച്ചു നീട്ടുക.
ഹിന്ദി, തമിഴ് സിനിമകള്‍ കണ്ടവളെങ്കില്‍
തീര്‍ച്ചയായും ഒരു ചുംബനം ഉറപ്പ്..
അത്രയെങ്കിലത്രയുമായില്ലേന്നു കരുതുക.
തിരിഞ്ഞു നടക്കുക.
വാലന്റൈന്‍സ് ഡേ ഫലിച്ചാല്‍
പുറകില്‍, നിന്റെ നിഴലിനു മുന്നിലായി
അവള്‍ കാണും.
വാലന്റൈന്‍സ് ഡേയല്ലെ..ഫെബ്രുവരി 14?
നാണം മറക്കുക..പരസ്പരം സ് നേഹിക്കുക.
മറക്കരുത്! പിന്നിനി ഒരു വര്‍ഷം..
പ്രേമത്തെ പറ്റി ഓര്‍ക്കാന്‍
നമുക്കു സമയം കിട്ടിയെന്നു വരില്ല..
(എന്റെ, നുള്ള് എന്ന കവിതാ പുസ്തകത്തില്‍ നിന്നും)
8 comments:
പ്രേമത്തിനു കൃത്രിമ നിറം നല്‍കാനൊരു വാലന്റൈന്‍സ് ദിനം കൂടി വന്നെത്തുകയാണ്.
മൊബൈല്‍ ഫോണില്‍ നിന്നു കാതെടുക്കാനാവാത്തവര്‍ക്ക്...ചാറ്റില്‍ നിന്നും കണ്ണ് എടുക്കാന്‍ സമയം കണ്ടെത്താനാവാത്തവര്‍ക്ക്..കഥയെഴുതി തീരാത്തവര്‍ക്ക്...അവിഹിതങ്ങള്‍ക്കിടെ ഒരു ഹിതത്തിനു സമയം കാണാനാകാത്തവര്‍ക്കൊക്കെ ഇതാ ഒരു ദിനം...ഒരു കവിതയിലൂടെ ഞാനെന്റെ വിഷമം പ്രകടിപ്പിക്കട്ടെ...( അല്പം അന-സൂയയും)
നന്ദു,
നന്നായിട്ടുണ്ട്.
ഇതേ പേരില്‍ ഇതേ വിഷയത്തില്‍ നാലഞ്ചു വര്‍ഷം മുന്‍പ് ഞാനുമൊരു കവിത കുറിച്ചിരുന്നു.
അതിവിടെ പോസ്റ്റ് ചെയ്യണമെന്നും ഉദ്ദേശിച്ചിരുന്നു,നാട്ടിലായിപ്പോയ സാധനം കൊടുത്തയക്കാന്‍ പറഞ്ഞിട്ട് കിട്ടിയില്ല,അതിനാലിപ്പോളില്ല.
Love was when they met on a riverbank...she in a half-saree...well oiled ,flower decked long braided hair....and he had nothing more to offer than a few glass bangles or a box of 'pottu' and 'kanmashi'.....few lines from an unfinished poem he wrote for her.....THAT WAS,IS AND FOREVER WILL BE LOVE in its purest form...:-)
നന്ദിച്ചേട്ടന്റെ ബ്ലോഗ്ഗ് ഇന്നാണ്‍് നോക്കിയത്...എല്ലാ പോസ്റ്റുകളും വായിച്ചു......
സമൂഹത്തിലെ ജീര്‍ണ്ണതകള്‍ ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിക്കുമ്പോഴും താങ്കളുടെ വരികള്‍ക്കിടയിലെവിടെയോ ഒരു നിസ്സഃഗത .....എന്റെ തോന്നലാണോ?....
എഴുത്ത് നന്നായി എന്ന് പ്രത്യേകം പറയണ്ടല്ലോ...
വിഷമവും അസൂയയും നന്നായി പകര്‍ത്തി വെച്ചിരിക്കുന്നു.
ഫലിച്ചാല്‍ ഫലിച്ചു.. ഇല്ലേല്‍ പുല്ലാ.. കൊള്ളാം.
കൃഷ് | krish
നന്ദു,
നന്നായിട്ടുണ്ട്.. പ്രേമത്തിന്റെ മറ്റൊരു ദിനം കൂടി..
കൊള്ളാം എല്ലാം വളരെ വിശദമായിട്ടെഴുതിയിരിക്കുന്നു.
Post a Comment