ഉണര്‍ന്നു നോക്കുമ്പോഴറിയുന്നു....
മരിച്ചിട്ടില്ല
നേടിയ സ്വത്തും പണവും
നുകര്‍ന്ന പെണ്ണൂം ചാരിത്ര്യവും
കവര്‍ന്ന മാനവും ചരിത്രവും
തകര്‍ന്ന സമാധാനവും കുരുക്ഷേത്രവും
പകര്‍ന്നു ചൂടു തന്ന കൌമാരവും കുമാരിയും
അവിടെ തന്നെയുണ്ട്
ചുവന്ന ചക്രവാളം ഇപ്പോ വിളറി വെളുത്തിരിക്കുന്നു
ഉണര്‍ത്തിയവനെ ഉറക്കെ ശപിച്ച് ഞാന്‍ വീണ്ടും
ഉറക്കത്തിലേക്കു വീണു